'എല്ലാവരും ചെണ്ടകൾ'; അഞ്ചാം ടി20 കളിക്കാൻ ഭുവനേശ്വറിനെ വിളിച്ച് ഇന്ത്യ, അർഷ്ദീപ് പുറത്ത്
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്ന ഭുവനേശ്വർ കുമാറിനെ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി 20 യിൽ കളിപ്പിക്കും. നാളെ നടക്കാനിരിക്കുന്ന മത്സരത്തിനു മുന്നോടിയായി വേഗം ടീമിനൊപ്പം ചേരാൻ ഭുവനേശ്വറിന് വിളിയെത്തി. പരുക്കേറ്റ് പുറത്തായ അർഷ്ദീപ് സിങ്ങിനു പകരമാണ് 36 കാരനായ ഭുവി വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കാൻ പോകുന്നത്.
അർഷ്ദീപ് അടക്കം ഇന്ത്യൻ ബൗളർമാരെല്ലാം നാല് ടി20 മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. ബൗളർമാർ അടിവാങ്ങുന്നതാണ് ഇന്ത്യൻ ടീം നേരിടുന്ന വെല്ലുവിളി. ഈ സാഹചര്യത്തിൽ കൂടിയാണ് ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവ്. പരമ്പര ഇപ്പോൾ 2-2 എന്ന നിലയിലാണ്. അഞ്ചാം ടി20 ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും.
സമീപകാലത്ത് ഐപിഎലിൽ നടത്തിയ മികച്ച പ്രകടനമാണ് ഭുവനേശ്വർ കുമാറിന് നാല് വർഷത്തിന് ശേഷം രാജ്യാന്തര ടീമിലേക്കുള്ള വഴി തുറന്നത്. 2022 ന് ശേഷം ഐപിഎലിൽ മാത്രമായി 72 വിക്കറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ഐപിഎൽ സീസണുകൾ എടുത്താൽ വിക്കറ്റ് വേട്ടയിൽ ഒന്നാമൻ ഭുവിയാണ്. 2025, 2026 സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം ചൂടിയതിൽ ഭുവി നിർണായക പങ്ക് വഹിച്ചു. രണ്ട് സീസണുകളിലായി 45 വിക്കറ്റുകൾ. 2026 സീസണിൽ മാത്രം വെറും 7.95 ഇക്കോണമിയിൽ 28 വിക്കറ്റുകൾ സ്വന്തമാക്കി. Also Read: 'കല്യാണശേഷമാണ് അറിഞ്ഞത് അയാൾക്ക് വേറൊരു കുടുംബമുള്ള കാര്യം'; ഷീലയുടെ തുറന്നുപറച്ചിൽ
