1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sikandar raza rules out retirement U Turn after ODI worldcup

ഇതെന്റെ അവസാന ലോകകപ്പ്, 2027ലെ ലോകകപ്പിന് ശേഷം വിരമിക്കും: നിലപാട് വ്യക്തമാക്കി സിക്കന്ദര്‍ റാസ

സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളി അവസാനിപ്പിക്കാനാണ് താന്‍ താല്പര്യപ്പെടുന്നതെന്നും സിക്കന്ദര്‍ റാസ വ്യക്തമാക്കി.

Sikandar Raza, ODI WOrldcup, Sikandar raza retirement, Zimbabwe cricket
അടുത്ത വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലേക്ക് സിംബാബ്വെ യോഗ്യത നേടിയാലും ഏകദിന ലോകകപ്പിന് ശേഷം വിരമിക്കുമെന്ന തന്റെ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സിംബാബ്വെ നായകന്‍ സിക്കന്ദര്‍ റാസ.40കാരനായ താരം നിലവില്‍ സിംബാബ്വെയുടെ ഏകദിന, ടി20 ടീമുകളുടെ നായകനാണ്. സിംബാബ്വെയും ഇത്തവണ ലോകകപ്പിന്റെ ആതിഥേയരാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളി അവസാനിപ്പിക്കാനാണ് താന്‍ താല്പര്യപ്പെടുന്നതെന്നും സിക്കന്ദര്‍ റാസ വ്യക്തമാക്കി.
 
കരിയറിന്റെ അവസാനഘട്ടത്തില്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കനാവുക എന്നത് വലിയ ഭാാഗ്യമാണ്. ലോകകപ്പ് കളിച്ച ശേഷം വിരമിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്നമാണ്. സിക്കന്ദര്‍ റാസ പറഞ്ഞു. ഡബ്യുടിസി യോഗ്യത നേടിയാല്‍ തീരുമാനം മാറ്റുമോ എന്ന ചോദ്യത്തോട് അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സിക്കന്ദര്‍ റാസയുടെ പ്രതികരണം.
 
 ഡബ്യുടിസി സിംബാബ്വെ ക്രിക്കറ്റിന്റെ വളര്‍ച്ചയെ സഹായിക്കും. തുടക്കത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്താനായില്ലെങ്കില്‍ പോലും നമ്മുടെ ക്രിക്കറ്റിന്റെ നിലവാരം ഉയരും. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമല്ല. എല്ലാ ഫോര്‍മാറ്റിലും ടീം മെച്ചപ്പെടും. കരിയറില്‍ താന്‍ ആകെ 15 ടെസ്റ്റുകള്‍ മാത്രമെ കളിച്ചിട്ടുള്ളതെന്നും എങ്കിലും ആദ്യകാലങ്ങളില്‍ കളിച്ച ടെസ്റ്റുകളാണ് തന്നെ മികച്ച ക്രിക്കറ്ററായി മാറാന്‍ സഹായിച്ചതെന്നും സിക്കന്ദര്‍ റാസ പറഞ്ഞു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സ്മൃതി യുഗത്തിന് ഇന്ന് തുടക്കം, ക്യാപ്റ്റനായുള്ള ആദ്യ പോരാട്ടം സിംബാബ്‌വെയ്ക്കെതിരെ