അനുബന്ധ വാര്‍ത്തകള്‍
- എല്ലാ കണ്ണുകളും മെസിയിലേക്ക്: ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി ഇന്നിറങ്ങുന്നു
- ബാഴ്സ വിട്ട് ആന്റോയിൻ ഗ്രീസ്മാൻ, തിരികെ അത്ലറ്റികോ മാഡ്രിഡിലേക്ക്
- യൂറോപ്പിൽ ഇനി ഫുട്ബോൾ വസന്തം, പ്രീമിയർ ലീഗ്, ലാലിഗ, ബുണ്ടസ് ലിഗ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
- എന്താണ് എഫ്എഫ്പി റെഗുലേഷൻ? എന്തുകൊണ്ട് മെസ്സിയെ നിലനിർത്താൻ ബാഴ്സയ്ക്കായില്ല?
- ബാഴ്സയെന്നാൽ മെസ്സിയാണ്, പിഎസ്ജി കുപ്പായത്തിൽ അവനെ കാണേണ്ടിവരുന്നത് വേദനിപ്പിക്കുന്നു: ഇനിയേസ്റ്റ
തോൽവി പതിവാക്കി ബാഴ്സ, ലാ ലിഗയിലെ തോൽവി അത്ലറ്റികോ മാഡ്രിഡുമായി
മാഡ്രിഡ്: മോശം പ്രകടനങ്ങൾക്ക് അറുതി കാണാനാവാതെ സൂപ്പർ ക്ലബ് ബാഴ്സലോണ. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയോടേറ്റ തോല്‍വിക്ക് പിന്നാലെ ലാ ലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിലും റൊണാള്‍ഡ് കോമാന്റെ സംഘം തോറ്റുമടങ്ങി.
എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു ബാഴ്സയുടെ തോൽവി. കോമാൻ ബാഴ്സ പരിശീലകനായതിന് പിന്നാലെ ടീമിൽ നിന്നും പുറത്തായ ലൂയിസ് സുവാരസായിരുന്നു മത്സരത്തിൽ ഒരു ഗോൾ നേടിയത്. സുവാരസ് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
23-ാം മിനിറ്റില്‍ സുവാരസിന്റെ കൃത്യമായ പാസില്‍ നിന്ന് തോമസ് ലെമറാണ് അത്ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 44-ാം മിനിറ്റില്‍ സുവാരസ് അത്ലറ്റികോയുടെ ലീഡ് ഉയർത്തി.ജയത്തോടെ 17 പോയന്റുമായി അത്ലറ്റിക്കോ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 12 പോയന്റ് മാത്രമുള്ള ബാഴ്സലോണ ലീഗിൽ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ ആറു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീമിന് ജയം കാണാനായത്.