എന്താണ് എഫ്എഫ്‌പി റെഗുലേഷൻ? എന്തുകൊണ്ട് മെസ്സിയെ നിലനിർത്താൻ ബാഴ്‌സയ്ക്കായില്ല?

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (21:14 IST)
ബാഴ്‌സലോണയുടെ അർജന്റൈൻ ഇതിഹാസതാരമായ ലയണൽ മെസ്സി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ എത്തിയതാണ് ഫുട്ബോൾ ലോകത്തെ ചൂടുള്ള വാർത്ത. ബാഴ്‌സലോണയിലെ പുതുക്കിയ കരാർ പ്രകാരമുള്ള തുക ലാലിഗയിലെ എഫ്എഫ്‌പി(ഫിനാൻഷ്യൽ ഫെയർ പ്ലേ) റെഗുലേഷൻ പ്രകാരം ക്ലബിന് നൽകാനാവി‌ല്ല എന്നതാണ് മെസ്സിയുടെ ഫ്രഞ്ച് ലീഗിലേക്കുള്ള പ്രവേശനം വേഗത്തിലാക്കിയത്.

ക്ലബുകൾ തങ്ങളുടെ വരുമാനത്തേക്കാൾ കൂടുതൽ തുക താരങ്ങൾക്കായി ട്രാൻസ്‌ഫർ വിപണിയിൽ എറിയുന്നതിന് തടയിടാനായി യുവേഫ ഏർപ്പെടുത്തിയതാണ് ഫെയർപ്ലേ റെഗുലേഷൻ. കൊവിഡ് പ്രതിസന്ധിയും കാണികളെ പ്രവേശിപ്പിക്കാൻ സാധിക്കാത്തതും വലിയ നഷ്ടമാണ് ക്ലബുകൾക്ക് ഇത്തവണയുണ്ടായത്. ഇത് യൂറോപ്പിലെ വലിയ ക്ലബുകളെയെല്ലാം സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിരുന്നു.

ഇതിനിടെ ഡിപോയ്,അഗ്യോറോ എന്നീ താരങ്ങളെ ബാഴ്‌സലോണ വാങ്ങുകയും ചെയ്‌തിരുന്നു. പ്രതിവർഷ വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് ലാ ലീഗയിൽ ക്ലബുകൾക്ക് കളിക്കാർക്കായി ചിലവാക്കാനാകു. നിലവിലെ അവസ്ഥയിൽ മെസ്സിക്ക് പകുതി ശമ്പളം മാത്രമായിരിക്കും ബാഴ്‌സയ്ക്ക് നൽകാനാവുക. കൂടാതെ പുതിയ സൈനിങുകൾ നടത്തിയതും ബാഴ്‌സയ്ക്ക് തിരിച്ച‌ടിയാണ്.

അതേസമയം ലാ ലീഗയ്ക്ക് സമാനമായി ഫ്രഞ്ച് ലീഗിൽ വരുമാനം-ശമ്പളം അനുപാതം തിരിച്ചടിയാകുന്നില്ല. കൂടാതെ ഉറ്റ സ്നേഹിതനായ ബ്രസീലിയൻ താരം നെയ്‌മറുടെ സാന്നിധ്യവും മെസ്സിയുടെ പിഎസ്‌ജി പ്രവേശനം എളുപ്പത്തിലാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :