1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India lost 3 Wickets for zero runs

അന്താളിച്ച് കോലി, പൂജ്യത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടം; ഇന്ത്യക്ക് വൻ തിരിച്ചടി

India vs New Zealand 4th ODI, India vs New Zealand Match Updates, India lost 3 Wickets for zero runs, Virat Kohli Wicket, Rohit Sharma Wicket
Virat Kohli

ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് വൻ തിരിച്ചടി. 334 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് സ്‌കോർ ബോർഡിൽ ആദ്യ റൺസ് ആകും മുൻപ് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 
 
രോഹിത് ശർമ, വിരാട് കോലി, നായകൻ ശ്രേയസ് അയ്യർ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. മാറ്റ് ഹെൻറിയാണ് ഇന്ത്യയുടെ പരിപ്പിളക്കിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ സ്ലിപ്പിൽ ഫിൻ ആലന് ക്യാച്ച് നൽകി രോഹിത് കൂടാരം കയറി. നാല് പന്തുകൾ നേരിട്ട വിരാട് കോലിയെ ഹെൻറി ബൗൾഡ് ആക്കി തിരിച്ചയച്ചു. തൊട്ടുപിന്നാലെ നായകൻ ശ്രേയസ് അയ്യരെ നേരിട്ട ആദ്യ പന്തിൽ എൽബിഡബ്‌ള്യുവിന് മുന്നിൽ കുരുക്കി യാത്രയാക്കി. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറിൽ 333 ന് ഓൾഔട്ടായി. ഒരു ഘട്ടത്തിൽ കിവീസിന്റെ സ്‌കോർ 350 കടക്കുമെന്ന് തോന്നിയതാണ്. ഇന്ത്യൻ ബൗളർമാരുടെ അവസരോചിതമായ ബ്രേക്കുകൾ കൂറ്റൻ സ്‌കോറിലേക്ക് പോകാതെ കാത്തു. 
 
വിൽ യങ് 108 പന്തിൽ 14 ഫോറും നാല് സിക്സും സഹിതം 125 റൺസ് നേടി ടോപ് സ്‌കോററായി. ടിം സീഫർട്ട് 48 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം 58 റൺസെടുത്തു. ഫിൻ ആലൻ (30 പന്തിൽ 41), മിച്ചൽ സാന്റ്നർ (24), ക്രിസ്റ്റിൻ ക്ലർക്ക് (22) എന്നിവരും തിളങ്ങി. 
 
ഇന്ത്യക്കായി ബൗളിങ്ങിൽ അക്സർ പട്ടേൽ മികച്ച പ്രകടനം നടത്തി. 10 ഓവറിൽ 39 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അക്വിബ് നബി, ഗുർനൂർ ബ്രാർ എന്നിവർക്കും രണ്ട് വീതം വിക്കറ്റുകൾ. അർഷ്ദീപ് സിങ്ങിനും നമാൻ ധിറിനും ഒരു വിക്കറ്റ് വീതം. Also Read: 'കേരളത്തിന് പുറത്ത് പഠിച്ച നഴ്‌സുമാർ കൊള്ളില്ല'; മുരളീധരൻ മാപ്പ് പറയണം
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒടുവിൽ പിടിച്ചുനിർത്തി; ഇന്ത്യക്ക് ജയിക്കാൻ 334 റൺസ്, അക്‌സർ തിളങ്ങി