1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Antonio griezman joins athletico madrid

ബാഴ്‌സ വിട്ട് ആന്റോയിൻ ഗ്രീസ്‌മാൻ, തിരികെ അത്‌ലറ്റികോ മാഡ്രിഡിലേക്ക്

ബാഴ്‌സലോണ
ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് മുന്നേറ്റ നിര താരം ആന്റോയിൻ ഗ്രീസ്‌മാൻ. മുൻ ക്ലബായ അത്‌ലറ്റികോ മാഡ്രിഡിലേക്കാണ് ഗ്രീസ്‌മാൻ തിരികെപോവുക. ഈ സീസണിൽ ലോൺ ആയാണ് ഗ്രീസ്‌മാൻ അത്‌ലറ്റികോ മാഡ്രിഡിനായി കളിക്കുക. സീസൺ അവസാനിക്കുമ്പോൾ ഗ്രീസ്‌മാനെ അത്‌ലറ്റികോ മാഡ്രിഡിന് സ്വന്തമാക്കാം. 40 മില്യൺ യൂറോയാണ് ഗ്രീസ്‌മാന്റെ ട്രാൻസ്‌ഫർ ഫീ.
 
ഓഗസ്റ്റ് 31നാണ് ട്രാൻസ്‌ഫർ വിൻഡോ അവസാനിച്ചത്. ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കുന്ന അവസാന മണിക്കൂറുകളിലാണ് ഗ്രീസ്‌മാനെ വിട്ടുനൽകാനുള്ള തീരുമാനം ബാഴ്‌സ എടുത്തത്. രണ്ട് കൊല്ലങ്ങൾക്ക് മുൻപാണ് ഗ്രീസ്‌മാൻ ബാഴ്‌സയിലെത്തിയത്. എന്നാൽ ടീം മാനേജ്‌മെന്റിനെയോ ആരാധകരെയോ തൃപ്‌തിപ്പെടുത്തുന്ന പ്രകടനം നൽകാൻ ഗ്രീസ്‌മാനായില്ല.
അടുത്ത ലേഖനം
ടെസ്റ്റിൽ കോലിയെ പിന്തള്ളി ഹിറ്റ്‌മാൻ, ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യൻ ബാറ്റ്സ്മാൻ