1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Iniesta about messi playing in PSG

ബാഴ്‌സയെന്നാൽ മെസ്സിയാണ്, പിഎസ്‌ജി കുപ്പായത്തിൽ അവനെ കാണേണ്ടിവരുന്നത് വേദനിപ്പിക്കുന്നു: ഇനിയേസ്റ്റ

ഇനിയേസ്റ്റ
ബാഴ്‌സയുടേതല്ലാത്ത ജേഴ്‌സിയിൽ മെസിയെ കാണുന്നത് വേദനയുണ്ടാക്കുന്നതാണെന്ന് ബാഴ്‌സലോണയുടെ മുൻ സൂപ്പർ താരം ആന്ദ്രേസ് ഇനിയേസ്റ്റ. മെസ്സിയായിരുന്നു ബാഴ്‌സലോണയുടെ എല്ലാമെന്നാണ് ഇനിയേസ്റ്റ പറയുന്നത്.
 
മെസ്സിയെ പോലൊരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല. ബാഴ്‌സലോണയെന്നാൽ മെസ്സിയാണ്. ഇനി അതുപോലെ ഒരു കളിക്കാരനെ കാണാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. എന്താണ് സംഭവിച്ചത്, കാര്യങ്ങൾ എങ്ങനെ ഇങ്ങനെയായ്ഇ എന്നതിനെ പറ്റി എനിക്കറിയില്ല. എന്നാൽ ഈ ട്രാൻസ്‌‌ഫറിൽ നിന്നും ക്ലബ് തിരിച്ചുവരേണ്ടതുണ്ട്. ഇനിയേസ്റ്റ പറഞ്ഞു.
 
9 തവണയാണ് ഇനിയേസ്റ്റ ബാഴ്‌സയ്ക്കൊപ്പം ലാലിഗ കിരീടം നേടിയത്. ഈ ഒൻപത് വിജയങ്ങളിലും മെസ്സി പങ്കാളിയായിരുന്നു. യൂറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു ഇനിയേസ്റ്റ-മെസ്സി-സാവി സഖ്യം. ഈ കൂട്ടുക്കെട്ടിന്റെ കീഴിൽ ബാഴ്‌സലോണ തീർത്ത വിജയങ്ങൾ നിരവധിയാണ്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആദ്യ ടെസ്റ്റിലെ പ്രകടനം തുണച്ചു, റാങ്കിങിൽ ബു‌മ്രയ്ക്ക് മുന്നേറ്റം, കോലിയെ താഴെയിറക്കി റൂട്ട്