1. വിനോദം
  2. സിനിമ
  3. അണിയറ
  4. RAM Boarding for next location Erfoud, Morocco:Jeethu Joseph

'റാം' ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല, അടുത്ത ലൊക്കേഷനിലേക്കുള്ള യാത്രയില്‍ മോഹന്‍ലാല്‍

Erfoud
റാം ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാലും ജീതു ജോസഫും. ഇരുവരും സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി അടുത്ത ലൊക്കേഷനിലേക്കുള്ള യാത്രയിലാണ്.മൊറോക്കോയിലാണ് റാമിന്റെ ഇനിയുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കുക.
 
'അടുത്ത സ്ഥലത്തേക്കുള്ള റാം ബോര്‍ഡിംഗ്.... എര്‍ഫൗഡ്, മൊറോക്കോ'- ജീത്തു ജോസഫ് മോഹന്‍ലാലിനൊപ്പം ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
കിഴക്കന്‍ മൊറോക്കോയിലെ ഡ്രാ-ടാഫിലാലെറ്റ് മേഖലയിലെ സഹാറ മരുഭൂമിയിലെ ഒരു മരുപ്പച്ച പട്ടണമാണ് എര്‍ഫൗഡ്. നിരവധി സിനിമകളാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്.ചലച്ചിത്ര പ്രവര്‍ത്തകരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നാണ് എര്‍ഫൗഡ്.
 
 
 
 
അടുത്ത ലേഖനം
'എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും';ആദികുട്ടന് പിറന്നാള്‍ ആശംസകളുമായി നടി അനുശ്രീ