റിലീസ് നീണ്ടുപോയ 'റോയ്', ഒടുവില്‍ ഒ.ടി.ടി റിലീസ്,ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (15:16 IST)
സുരാജിന്റെ റിലീസ് നീണ്ടുപോയ ചിത്രമായിരുന്നു 'റോയ്'.സിനിമയുടെയോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസമെന്ന് സംവിധായകന്‍ സുനില്‍ ഇബ്രാഹിം പറഞ്ഞിരുന്നു. ഒടുവില്‍ ഇതാ ചിത്രം ഒ.ടി.ടി റിലീസ് ആകുന്നു. ട്രെയിലര്‍ പുറത്തിറങ്ങി.

സോണി ലിവില്‍ ഡിസംബര്‍ 9 മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ഒരു ഫാമിലി ത്രില്ലര്‍ സിനിമയാണിത്. റോയ് ഒരു അന്തര്‍മുഖനായ വ്യക്തിയാണ്. അവന്റെ ഭാര്യക്ക് ജീവിതത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണമുണ്ട്.പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. ഷൈന്‍ ടോം ചാക്കോ പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :