ഫഹദ് മുംബൈയില്‍,പഴയ ഹിന്ദി സിനിമ ഗാനങ്ങള്‍ പാടി ഒരു രാത്രി, സന്തോഷം പങ്കുവെച്ച് ഗാനരചയിതാവ് രാജശേഖര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (12:03 IST)
ഫഹദ് ഫാസില്‍ സിനിമ തിരക്കുകളിലാണ്. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' ചിത്രീകരണം മുംബൈയിലും നടന്നു. ചിത്രീകരണത്തിനിടെ ഗാനരചയിതാവ് രാജശേഖര്‍ ഫഹദിനെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ്.

ഫഹദിനെ ആദ്യമായി കാണുന്നത് ഒരു പരസ്യത്തില്‍ ആണെന്നും പിന്നീട് അദ്ദേഹത്തിന്റെ ബാംഗ്ലൂര്‍ ഡേയ്‌സ് കണ്ടെന്നും രാജശേഖര്‍ പറയുന്നു. പിന്നീട് ലോക്ക് ഡൗണ്‍ സമയത്ത് ഹിന്ദി അല്ലാത്ത സിനിമകള്‍ കാണാന്‍ അദ്ദേഹം സമയം കണ്ടെത്തി. താന്‍ മലയാള സിനിമകളുമായി പ്രണയത്തിലാണെന്ന് രാജശേഖര്‍. കുമ്പളങ്ങി നൈറ്റ്‌സ്, മാലിക്, സി യു സൂണ്‍, ജോജി തുടങ്ങിയ ഫഹദ് ചിത്രങ്ങളാണ് അദ്ദേഹം കണ്ടത്.

അങ്ങനെ 2022ല്‍ തനിക്ക് ഫഹദിനെ കാണാനും അന്ധേരിയിലെ തെരുവുകളില്‍ ഒരു രാത്രി ചിലവഴിക്കാനും സാധിച്ച സന്തോഷത്തിലാണ് രാജശേഖര്‍.പഴയ ഹിന്ദി സിനിമാ ഗാനങ്ങള്‍ പാടിയെന്നും ഫഹദ് നല്ലൊരു പാട്ടുകാരന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :