ആറ്റിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

അരുവിക്കരയിലെ പഴയ പോലീസ് സ്റ്റേഷനടുത്തുള്ള കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (20:20 IST)
നെടുമങ്ങാട്: അരുവിക്കരയിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ പത്തൊമ്പതുകാരൻ മുങ്ങിമരിച്ചു. കുളത്തറ അജിത നിവാസിൽ അക്ഷയ് ആണ് മരിച്ചത്. നെടുമങ്ങാട് കോടതി ജീവനക്കാരിയായ അജിതയുടെ ഏക മകനാണ് അക്ഷയ്. അരുവിക്കരയിലെ പഴയ പോലീസ് സ്റ്റേഷനടുത്തുള്ള കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

ആറുപേർ അടങ്ങിയ സുഹൃത് സംഘം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവിടെ കുളിക്കാൻ ഇറങ്ങിയത്. ശക്തമായ അടിയൊഴുക്കിൽ പെട്ട് അക്ഷയെ കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസും ഫയര്ഫോഴും ചേർന്ന് നാല് മണിക്കൂറിലധികം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :