അനുബന്ധ വാര്‍ത്തകള്‍
- പ്രഭാസിന്റെ പ്രണയ ചിത്രം,'രാധേശ്യാം' പൊങ്കലിന് റിലീസ്
- തിയറ്ററുകള്‍ തുറക്കുന്നു, ഒരേ ദിവസം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ്, ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ പ്രഭാസും അക്ഷയ് കുമാറും
- വീണ്ടും തിയറ്ററുകള്‍ തുറന്നു, സായി പല്ലവി ചിത്രം 'ലവ് സ്റ്റോറി' ബിഗ് സ്ക്രീനില്‍ കാണാന്‍ അഭ്യര്‍ത്ഥിച്ച് പ്രഭാസ്
- പ്രഭാസിന്റെ 'ആദിപുരുഷ്' അവസാന ഷെഡ്യൂള്‍ മുംബൈയില്‍ തുടങ്ങി
- ബിഗ് സ്ക്രീനിൽ സീതയാവാൻ ഒരുങ്ങി കങ്കണ: തിരക്കഥയൊരുക്കുന്നത് ബാഹുബലിയുടെ രചയിതാവ്
പ്രഭാസിന്റെ 25-ാം ചിത്രം, ഇതുവരെ ചെയ്യാത്ത കഥാപാത്രം, പ്രഖ്യാപനത്തിന് മൂന്ന് ദിവസങ്ങള്‍
ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണെങ്കിലും താരം ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ത കഥയും കഥാപാത്രവുമാകും ഇതിലെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ സിനിമയിലെ ബ്ലോക്ബസ്റ്റര്‍ സംവിധായകനാകും ചിത്രം ഒരുക്കുന്നത്. പ്രഭാസിനെ നായകനാക്കി ചെയ്യുന്ന സംവിധായകന്റെ ആദ്യ ചിത്രമാകും ഇത്. ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ വളരെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.
പ്രശസ്ത സംവിധായകന് രാധാകൃഷ്ണകുമാറിന്റെ രാധേശ്യാം എന്ന ബഹുഭാഷാ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍. പൂജ ഹെഗ്ഡെ നായികയായി എത്തുന്ന ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.