തിയറ്ററുകള്‍ തുറക്കുന്നു, ഒരേ ദിവസം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ്, ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ പ്രഭാസും അക്ഷയ് കുമാറും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (14:47 IST)

പല സംസ്ഥാനങ്ങളിലെയും തിയറ്ററുകള്‍ തുറന്നപ്പോഴും മഹാരാഷ്ട്രയില്‍ തിയറ്റര്‍ തുറന്നിരുന്നില്ല. ബോളിവുഡ് സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായ മഹാരാഷ്ട്രയില്‍ ഒക്ടോബറില്‍
തിയറ്ററുകള്‍ തുറക്കുകയാണ്. ഇതോടെ കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 22ന് സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഒരേ ദിവസം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്.പ്രഭാസും സെയ്ഫ് അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആദിപുരുഷ്', 2022 ഓഗസ്റ്റ് 11ന് പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.അക്ഷയ് കുമാറിന്റെ 'രക്ഷാബന്ധന്‍' ഇതേ ദിവസം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :