വീണ്ടും തിയറ്ററുകള്‍ തുറന്നു, സായി പല്ലവി ചിത്രം 'ലവ് സ്റ്റോറി' ബിഗ് സ്‌ക്രീനില്‍ കാണാന്‍ അഭ്യര്‍ത്ഥിച്ച് പ്രഭാസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (10:06 IST)

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം വീണ്ടും തിയറ്ററുകള്‍ തുറന്ന സന്തോഷത്തിലാണ് നടന്‍ പ്രഭാസ്.സിനിമയുടെ സുവര്‍ണ്ണ ദിനങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്ന് പറഞ്ഞുകൊണ്ട് തന്റെ അടുത്ത സുഹൃത്തുക്കളായ സായി പല്ലവി-നാഗചൈതന്യ ടീമിന്റെ ലവ് സ്റ്റോറി തിയറ്ററിലെത്തി കാണാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

'ലവ് സ്റ്റോറി രണ്ടാം തരംഗത്തിന് ശേഷം വെള്ളിത്തിരയില്‍ റിലീസ് ചെയ്യുന്നു.ലവ് സ്റ്റോറി പോലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകള്‍ കാണുന്നത് ഹൃദയഹാരിയാണ്.നിങ്ങളുടെ അടുത്തുള്ള ഒരു തീയറ്ററില്‍ സിനിമയുടെ യഥാര്‍ത്ഥ സാരാംശം ആഘോഷിക്കുകയും സിനിമയുടെ സുവര്‍ണ്ണ ദിനങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക'- പ്രഭാസ് കുറിച്ചു.

ശേഖര്‍ കമൂലയാണ് ലവ് സ്റ്റോറി സംവിധാനം ചെയ്യുന്നത്. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെപ്റ്റംബര്‍ 24ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :