ബിഗ് സ്ക്രീനിൽ സീതയാവാൻ ഒരുങ്ങി കങ്കണ: തിരക്കഥയൊരുക്കുന്നത് ബാഹുബലിയുടെ രചയിതാവ്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (19:23 IST)
കൊവിഡ് സാഹചര്യത്തിൽ വലിയ വിജയമാവാൻ സാധിച്ചില്ലെങ്കിലും കങ്കണ റണാവത്ത് നായികയായെത്തിയ തലൈവി വലിയ പ്രശംസയാണ് നേടുന്നത്. ചിത്രത്തിൽ താരത്തിന്റെ പ്രകടനത്തെ ആരാധകർ പുകഴ്‌ത്തുമ്പോൾ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് താരം.

അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന 'ദി ഇന്‍കാര്‍നേഷന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സീതാദേവിയുടെ വേഷത്തിലാണ് കങ്കണ എത്തുക. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ബാഹുബലിയുടെ രചയിതാവായ വിജയേന്ദ്ര പ്രസാദാണ്. എ ഹ്യൂമന്‍ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :