അനുബന്ധ വാര്‍ത്തകള്‍
- തിയറ്ററുകള്‍ തുറക്കുന്നു, ഒരേ ദിവസം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ്, ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ പ്രഭാസും അക്ഷയ് കുമാറും
- വീണ്ടും തിയറ്ററുകള്‍ തുറന്നു, സായി പല്ലവി ചിത്രം 'ലവ് സ്റ്റോറി' ബിഗ് സ്ക്രീനില്‍ കാണാന്‍ അഭ്യര്‍ത്ഥിച്ച് പ്രഭാസ്
- പ്രഭാസിന്റെ 'ആദിപുരുഷ്' അവസാന ഷെഡ്യൂള്‍ മുംബൈയില്‍ തുടങ്ങി
- മയില്‍പീലി അഴകില്‍ പൂജാ ഹെഡ്ഗെ,ജന്മാഷ്ടമി ദിന സ്പെഷല്‍ പോസ്റ്ററുകളുമായി പ്രഭാസിന്റെ 'രാധേ ശ്യാം' ടീം
- മോഹന്‍ലാലിന്റെ വില്ലന്‍ ഇനി പ്രഭാസ് ചിത്രത്തിലും, സലാറിലെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
പ്രഭാസിന്റെ പ്രണയ ചിത്രം,'രാധേശ്യാം' പൊങ്കലിന് റിലീസ്
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം പൊങ്കല്‍ ദിനമായ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തും. നേരത്തെ ഈ വര്‍ഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്‌ഗെയാണ് നായിക.
വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്ഡെ ചിത്രത്തില്‍വേഷമിടുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. രാധാകൃഷ്ണ കുമാറാണ് സംവിധാനം . യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.