1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Hridayam

'ഹൃദയം'മോഹന്‍ലാല്‍ വേര്‍ഷന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റര്‍

Mohanlal
പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം റിലീസിന് ഒരുങ്ങുകയാണ്. തിയറ്ററുകള്‍ വീണ്ടും സജീവമാകുന്നതോടെ സിനിമ തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.ഈ മാസം 25ന് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങുമെന്ന പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവന്ന പ്രണവിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പോസ്റ്ററിലെ പ്രണവിനെ കാണാന്‍ പഴയകാലത്തെ മോഹന്‍ലാലിനെ പോലെയുണ്ടെന്നായിരുന്നു ആരാധകര്‍ പറയുന്നത്. പ്രണവിന് പകരം മോഹന്‍ലാലിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
15 ഗാനങ്ങളാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ ഉള്ളത്.ഹിഷാം അബ്ദുള്‍ വഹാബ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പ്രഭാസിന്റെ 25-ാം ചിത്രം, ഇതുവരെ ചെയ്യാത്ത കഥാപാത്രം, പ്രഖ്യാപനത്തിന് മൂന്ന് ദിവസങ്ങള്‍