1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. G Sudhakaran against Ramesh Chennithala

ഹരിപ്പാട് എന്തെല്ലാം ക്രിമിനൽ ആക്ടിവിറ്റികളാണ് നടക്കുന്നത്. സ്വന്തം മണ്ഡലത്തിൽ തൂഫാൻ നടപ്പിലാക്കാൻ ചെന്നിത്തലയ്ക്ക് ധൈര്യമില്ല: ജി.സുധാകരൻ

Sudhakaran, Ramesh Chennithala, G Sudhakaran against Ramesh Chennithala, Chennithala and UDF
Ramesh Chennithala and G Sudhakaran

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ യുഡിഎഫ് എംഎൽഎ ജി.സുധാകരൻ. സ്വന്തം മണ്ഡലത്തിൽ ഓപ്പറേഷൻ തൂഫാൻ നടത്താൻ ചെന്നിത്തലയ്ക്ക് ധൈര്യമില്ലെന്ന് സുധാകരൻ തുറന്നടിച്ചു. 
 
ഹരിപ്പാട് എന്തെല്ലാം ക്രിമിനൽ ആക്ടിവിറ്റികളാണ് നടക്കുന്നത്. തൂഫാൻ പക്ഷേ ഹരിപ്പാട് ഇല്ല. അവിടെ നടപ്പിലാക്കാൻ ചെന്നിത്തലയ്ക്ക് ധൈര്യമില്ല. അതിനു കാരണമുണ്ട്. അത് ഇപ്പോൾ പറയാൻ പറ്റില്ല - സുധാകരൻ തുറന്നടിച്ചു. 
 
കോൺഗ്രസിലെ തമ്മിലടിയിലും സുധാകരൻ പ്രതികരിച്ചു. ജനങ്ങൾ എന്തിനാണ് ഇവർക്ക് വലിയ ഭൂരിപക്ഷം നൽകിയതെന്ന് ഓർക്കണം. അതിനനുസരിച്ച് ഭരിക്കണം. പഴയ യുഡിഎഫിന് അല്ല ജനം വോട്ട് ചെയ്തത്. മുഖം നന്നായാൽ പോരാ അകവും നന്നായിരിക്കണമെന്നും സുധാകരൻ വിമർശിച്ചു. 
 
യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം പലതവണ സുധാകരൻ സ്വന്തം മുന്നണിക്കെതിരെ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ പോലും ഒരുഘട്ടത്തിൽ സുധാകരനെതിരെ സൈബർ ആക്രമണം നടത്തിയിരുന്നു. Also Read: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർത്ഥമായി സ്നേഹിച്ചു, തിരിച്ച് സ്നേഹിച്ചോ എന്ന് പറയാനാവില്ല: തുറന്നടിച്ച് മറിയാമ്മ ഉമ്മൻ
അടുത്ത ലേഖനം
പുതുവർഷത്തിന് മുൻപേ വമ്പൻ ഓഫറുമായി ജിയോ; 399 രൂപയ്ക്ക് അൺലിമിറ്റഡ് 4G-5G ഡാറ്റ, 3,999 രൂപയ്ക്ക് വാർഷിക പ്ലാനും