അനുബന്ധ വാര്‍ത്തകള്‍
- രാഷ്ട്രീയക്കാരനായി മേജര്‍ രവി, 'ഒരു താത്വിക അവലോകനം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
- സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന 'മേജര്‍' റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച് 28ന് !
- സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് മേജര്‍ രവി
- മേജർ ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 2020ൽ ട്വിറ്ററിൽ തരംഗം, മോഹൻലാലിനും കീർത്തി സുരേഷിനും വൻ നേട്ടം !
റിലീസ് പ്രഖ്യാപിച്ച് 'മേജര്‍',സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പ്രേക്ഷകരിലേക്ക്
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'മേജര്‍' റിലീസിന് ഒരുങ്ങുകയാണ്. ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂലൈ രണ്ടിന് പ്രേക്ഷകരിലേക്ക് എത്തും.
സാഷി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സമ്മതിച്ചു കാണിക്കുന്നുണ്ട് എന്ന സൂചന അടുത്തിടെ പുറത്തുവന്ന ഹസ്വ ടീസര്‍ സൂചന നല്‍കിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും സോണി പിക്ചേഴ്സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.