രാഷ്ട്രീയക്കാരനായി മേജര്‍ രവി, 'ഒരു താത്വിക അവലോകനം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (09:03 IST)

ജോജു ജോര്‍ജ്ജ്-നിരഞ്ജന്‍ രാജു എന്നിവര്‍ പ്രധാന വേഷത്തില്‍ പുതിയ ചിത്രമാണ് 'ഒരു താത്വിക അവലോകനം'. അജു വര്‍ഗീസ്, മേജര്‍ രവി, ഷമ്മി തിലകന്‍ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഒരു വേദിയില്‍നിന്ന് സംസാരിക്കുന്ന ഷമ്മി തിലകനെയും അവിടെ ഇരിക്കുന്ന അജു വിനെയും മേജര്‍ രവിയുമാണ് പോസ്റ്ററില്‍ കാണാനാകുന്നത്.

1991 ല്‍ പുറത്തിറങ്ങിയ സന്ദേശത്തിലെ ശങ്കരാടിയുടെ ഡയലോഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് സിനിമയുടെ ടൈറ്റില്‍.ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് ഇതെന്ന് പറയപ്പെടുന്നു. പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, പുതുമുഖം അഭിരാമി,ശൈലജ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തും.

വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കൈതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം നല്‍കുന്നു.ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. യോഹന്നാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :