മേജർ ഉണ്ണികൃഷ്‌ണന്റെ ജീവിതം സിനിമയാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2020 (15:23 IST)
സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം സിനിമയാകുന്നു. അദിവി ശേ‌ഷ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേജർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മികച്ച സിനിമയായിരിക്കുമെന്ന് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ മഹേഷ്‌ബാബു അറിയിച്ചു. മഹേഷ് ബാബു തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

സിനിമയ്‍ക്കായി അദിവിയുടെ തയ്യാറെടുപ്പുകളുടെ വീഡിയോ നേരത്തെ മേ‌ജർ ടീം പുറത്തുവിട്ടിരുന്നു.സോണി പിക്ചേഴ്‍സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിന്റെ റെ ജിഎംബി എന്റർടൈൻമെന്റ്,എ പ്ലസ് എസ് മൂവീസ് എന്നിവ സംയുക്തമായിട്ടാണ് ചിത്രം നിർമിക്കുന്നത്.മുംബൈയില്‍ 2008 നവംബര്‍ 26ന് പാക്കിസ്ഥാൻ ഭീകരാവാദ സംഘടനയായ ലക്ഷര്‍ ഇ തൊയ്‍ബ നടത്തിയ ആക്രമണത്തിൽ മുംബൈ താജ് ഹോട്ടലിൽ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എൻഎസ്‌ജി കമാൻഡോയായ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണൻ വീരമൃത്യു വരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :