2020ൽ ട്വിറ്ററിൽ തരംഗം, മോഹൻലാലിനും കീർത്തി സുരേഷിനും വൻ നേട്ടം !

കെ ആർ അനൂപ്| Last Updated: ചൊവ്വ, 15 ഡിസം‌ബര്‍ 2020 (15:56 IST)
ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ട്വീറ്റ് ചെയ്ത തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്ത്. മലയാളത്തിൽ നിന്ന് ഒരു താരം ഈ പട്ടികയിൽ ഇടം പിടിക്കുന്നത് ഇതാദ്യമായാണ്. തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു ആണ് ഈ ലിസ്റ്റിൽ ഒന്നാമത്. പവൻ കല്യാൺ, വിജയ്, ജൂനിയർ എൻടിആർ, തരക്, സൂര്യ, അല്ലു അർജുൻ, റാം ചരൺ, ധനുഷ് എന്നിവരും പട്ടികയിൽ ഇടം നേടി.

അതേസമയം കീർത്തി സുരേഷ് നടിമാരുടെ പട്ടികയിൽ ഒന്നാമതായി.‌‌ കാജൽ അഗർവാൾ, സാമന്ത, രശ്മിക, പൂജ ഹെഗ്‌ഡെ, തപ്സി പന്നു, തമന്ന, രകുൽ പ്രീത്, ശ്രുതിഹാസൻ, തൃഷ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :