സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന 'മേജര്‍' റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച് 28ന് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (12:32 IST)

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'മേജര്‍' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച് 28ന് പുറത്തുവരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാഷി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം പുറത്തു വരുന്നതിനു മുമ്പ് തന്നെ പ്രേക്ഷകരെ ആകര്‍ഷിക്കാനായി. ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്ന പിന്തുണ അതിനുള്ള സൂചനയാണ്.

ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും സോണി പിക്ചേഴ്സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :