രജനികാന്ത് ഹൈദരാബാദിലേക്ക്, 'അണ്ണാത്തെ' ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (14:54 IST)

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് 'അണ്ണാത്തെ' ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകള്‍.വിമാനത്താവളത്തിലെത്തിയ നടന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം യാത്രതിരിച്ചത് എന്നാണ് വിവരം.

തന്റെ കാറില്‍ നിന്നിറങ്ങി, 'തലൈവ .. തലൈവ ..' എന്ന് വിളിക്കുന്ന ആരാധകരെ കൈ വീശി കാണിക്കുന്ന സൂപ്പര്‍സ്റ്റാറിനെയും പുറത്തുവന്ന വീഡിയോകളില്‍ കാണാം.

അടുത്തിടെ ചെന്നൈയില്‍ 'അണ്ണാത്തെ'യുടെ ചെറിയ ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം ഹൈദരാബാദില്‍ അവശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാക്കള്‍.

അടുത്ത ഷെഡ്യൂള്‍ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ ആരംഭിക്കുമെന്നും പ്രധാന താരങ്ങള്‍ ഉള്‍പ്പെടുന്ന സിനിമയിലെ നിര്‍ണായക രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും എന്നുമാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :