1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shwetha Menon Rathinirvedam Remake

'റീ മേക്ക് ചെയ്യുമ്പോൾ പഴയ സിനിമ ഞാൻ കണ്ടിട്ടില്ല'; ശ്വേത മോനോൻ

Rathinirvedam, Shwetha Menon, Rathinirvedam Remake, Shwetha Menon Rathinirvedam Remake, Shwetha Menon Movie
പത്മരാജന്റെ കഥയ്ക്ക് ഭരതൻ ചലച്ചിത്രാവിഷ്‌കാരം നൽകിയതാണ് 'രതിനിർവേദം'. 1978 ലാണ് സിനിമ പുറത്തിറങ്ങിയത്. കൗമാരക്കാർക്കിടയിൽ രതിനിർവേദം വലിയ ചലനം സൃഷ്ടിച്ചു. ജയഭാരതിയായിരുന്നു പ്രധാന കഥാപാത്രമായ രതിയെ അവതരിപ്പിച്ചത്. പിന്നീട് വർഷങ്ങൾക്ക് ശേഷം രതിനിർവേദത്തിന്റെ റീമേക്ക് പുറത്തിറങ്ങി. ജയഭാരതി അവതരിപ്പിച്ച രതിയെന്ന കഥാപാത്രമായി ശ്വേത മേനോൻ എത്തി. 2011 ൽ പുറത്തിറങ്ങിയ രതിനിർവേദത്തിന്റെ റീമേക്ക് ടി.കെ.രാജീവ് കുമാറാണ് സംവിധാനം ചെയ്തത്. എന്നാൽ, രതിനിർവേദത്തിന്റെ ആദ്യ ഭാഗം കാണാതെയാണ് ശ്വേത മേനോൻ റിമേക്കിൽ അഭിനയിച്ചതെന്നത് ഏറെ ആശ്ചര്യം ജനിപ്പിച്ച കാര്യമായിരുന്നു. ശ്വേത മേനോൻ തന്നെയാണ് പഴയൊരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. 
 
രതിനിർവേദം റീമേക്ക് ചെയ്യാൻ പോകുന്നതിനു തൊട്ടുമുൻപുള്ള അഭിമുഖത്തിലാണ് ശ്വേത മേനോൻ ഇക്കാര്യം പറഞ്ഞത്. 'ജയഭാരതിയുടെ രതിനിർവേദം ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോൾ കാണുകയുമില്ല. ഞാൻ അതിന്റെ റീമേക്ക് ചെയ്യാൻ പോകുകയാണ്. അതൊരു ക്ലാസിക് സിനിമയാണെന്ന് എനിക്കറിയാം. എങ്കിലും ഞാൻ ഇപ്പോൾ കാണാൻ ഉദ്ദേശിക്കുന്നില്ല. കാരണം, ജയഭാരതിയുടെ സ്വാധീനം എന്റെ കഥാപാത്രത്തിൽ വരരുത് എന്ന് താൽപര്യമുണ്ട്. യഥാർഥ രതിനിർവേദത്തിന്റെ തനി പകർപ്പ് ആകരുതെന്ന് എനിക്ക് താൽപര്യമുണ്ട്. റീമേക്ക് രതിനിർവേദം എന്റെ തന്നെയായിരിക്കണം. അതുകൊണ്ടാണ് പഴയത് ഇപ്പോൾ കാണാത്തത്,' ശ്വേത മേനോൻ പറഞ്ഞു. 
 
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ശ്വേത മേനോൻ. വളരെ കരുത്തുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ച ശ്വേതയുടെ അരങ്ങേറ്റം മമ്മൂട്ടി ചിത്രത്തിലൂടെയാണ്. 1991 ൽ പുറത്തിറങ്ങിയ അനശ്വരം ആണ് ശ്വേതയുടെ ആദ്യ സിനിമ. 
 
മമ്മൂട്ടിക്കൊപ്പം ആടിയും പാടിയും പ്രണയിച്ചു തകർക്കുകയായിരുന്നു ശ്വേത അനശ്വരം എന്ന സിനിമയിൽ. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പർഹിറ്റായി. എന്നാൽ, ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ശ്വേത മോനോന് പ്രായം 18 ൽ കുറവായിരുന്നു ! അനശ്വരത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോൾ 17 വയസ് മാത്രമായിരുന്നു ശ്വേതയുടെ പ്രായം. 
 
ടി.എ.റസാഖ് തിരക്കഥ രചിച്ച് ജോമോൻ സംവിധാനം ചെയ്ത ചിത്രമാണ് അനശ്വരം. മമ്മൂട്ടി, ശ്വേത മേനോൻ, ഇന്നസെന്റ്, കുതിരവട്ടം പപ്പു എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇളയരാജയുടേതാണ് സംഗീതം. 
അടുത്ത ലേഖനം
'വാപ്പിച്ചിയെ പോലെ എല്ലാം ലഭിക്കുമെന്ന് കരുതരുത്'; ദുൽഖറിന് ഉമ്മിച്ചിയുടെ ഉപദേശം