1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shwetha menon is modi supporter not bjp member clarifies s suresh

ശ്വേതാ മേനോൻ ദേശീയവാദിയും മോദിഭക്തയും, ബിജെപി അംഗമല്ല: എസ് സുരേഷ്

ഒട്ടേറെ താരങ്ങള്‍ ബിജെപിയെ അനുകൂലിക്കുന്നവരായുണ്ട്. പണത്തിന്റെ പേരില്‍ താരങ്ങളെ അപമാനിക്കരുത്.

Shwetha Menon
ശ്വേതാ മേനോന്‍ ബിജെപി പ്രതിനിധിയായല്ല അമ്മ പ്രസിഡന്റായതെന്ന് ബിജെപി നേതാവ് എസ് സുരേഷ്. ശ്വേതാ മേനോന്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളെ ലഭിക്കാനായി പണം വാങ്ങിയെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്വേതയെ പ്രസിഡന്റായി തിരെഞ്ഞെടുത്ത് സിനിമാ മേഖലയില്‍ ഉള്ളവരാണെന്നും ശ്വേത ദേശീയവാദിയും മോദി ഭക്തയുമാണെന്ന് അറിയാമെങ്കിലും അവര്‍ ബിജെപി  അംഗമല്ലെന്ന് എസ് സുരേഷ് പറഞ്ഞു.
 
ഒട്ടേറെ താരങ്ങള്‍ ബിജെപിയെ അനുകൂലിക്കുന്നവരായുണ്ട്. പണത്തിന്റെ പേരില്‍ താരങ്ങളെ അപമാനിക്കരുത്. സുരേഷ് ഗോപി ഇന്ന് സജീവമായി അഭിനയിക്കുന്നുണ്ടെങ്കില്‍ എത്ര കോടി അദ്ദേഹത്തിന് ഉണ്ടാക്കാമായിരുന്നു. അതെല്ലാം ത്യജിച്ചാണ് അദ്ദേഹം മോദിയ്ക്കും ദേശീയതയ്ക്കുമൊപ്പം എത്തിയത്. ഇങ്ങനെയുള്ള മാതൃകകള്‍ രാജ്യത്ത് ഏറെയുണ്ട്. അവരെ അപമാനിക്കാന്‍ അനുവദിക്കില്ല.
 
ശ്വേത മേനോന്‍ അമ്മയുടെ ചുമതലയിലെത്തിയപ്പോള്‍ ബിജെപി അമ്മ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണമുണ്ടായി അത് തെറ്റാണ്. സിപിഎം എംപി ഇന്നസെന്റ് അമ്മയുടെ തലപ്പത്ത് എത്തിയപ്പോഴോ കോണ്‍ഗ്രസ് എംഎല്‍എ രമേശ് പിഷാരടി എത്തിയപ്പോഴോ സിപിഎമ്മോ കോണ്‍ഗ്രസോ അമ്മയെ പിടിച്ചെടുക്കുകയാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും എസ് സുരേഷ് വ്യക്തമാക്കി.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ശ്വേത ചെയ്തത് ക്രൂരത, രമേഷ് പിഷാരടി കടുത്ത മാനസിക വിഷമത്തിലെന്ന് ഉഷ ഹസീന