1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ansiba hassan clarifies ramesh pisharody statement shwetha Menon FB post

ശ്വേതാ മേനോൻ പറയുന്നതിൽ വിശ്വാസമില്ല, സത്യമാണെന്ന് മമ്മൂട്ടിയും മോഹൻലാലും പരസ്യമായി പറയട്ടെ : അൻസിബ

അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രതികരണവുമായി നടി അന്‍സിബ ഹസന്‍.

Ansiba Hassan
അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രതികരണവുമായി നടി അന്‍സിബ ഹസന്‍. ശ്വേതാ മേനോന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞെന്ന ശ്വേതാ മേനോന്റെ അവകാശവാദത്തെ ചോദ്യം ചെയ്താണ് അന്‍സിബയുടെ പ്രതികരണം. മമ്മൂട്ടിയും മോഹന്‍ലാലും അങ്ങനെ പറഞ്ഞെങ്കില്‍ അവരത് പരസ്യമാക്കട്ടെയെന്ന് അന്‍സിബ പറഞ്ഞു. ടിനി ടോമിനെതിരായ പരാതിയില്‍ കടവന്ത്ര പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
 
അമ്മയിലെ തര്‍ക്കപരിഹാരസമയത്ത് എന്നോട് മാപ്പ് എഴുതിതരണമെന്ന് പറഞ്ഞത് എതിര്‍കക്ഷികളാണ്. രമേശ് പിഷാരടിയല്ല. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചപ്പോള്‍ ഇതില്‍ വ്യക്തത വരാതെ പോയതാണെന്നും അന്‍സിബ പറഞ്ഞു. ഞാന്‍ സംസാരിക്കുമ്പോള്‍ അവര്‍ എന്ന വാക്ക് ചേര്‍ത്തിരുന്നില്ല. അതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. ശ്വേത മേനോന്‍ പറയുന്ന വാക്കുകളില്‍ ഒരു വിശ്വാസവുമില്ല. വിശ്വസിക്കണമെങ്കില്‍ മമ്മൂക്കയും മോഹന്‍ലാലും പരസ്യമായി വന്ന് പറയട്ടെ. പ്രാഥമിക അന്വേഷണത്തില്‍ നല്‍കിയ മൊഴി തന്നെയാണ് വീണ്ടും നല്‍കാന്‍ പോകുന്നതെന്നും അന്‍സിബ പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക