1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sarvam Maya Worldwide Box Office Collection

Sarvam Maya Box Office: 'പ്രേമം' തീര്‍ന്നു, മമ്മൂട്ടിയും വീഴും; ബോക്‌സ്ഓഫീസില്‍ നിവിന്റെ കുതിപ്പ്

72 കോടിയാണ് പ്രേമത്തിന്റെ ആഗോള കളക്ഷന്‍

Nivin Pauly, Malayaalam Cinema, Sarvam Maya
Sarvam Maya Box Office: നിവിന്‍ പോളി ചിത്രം 'സര്‍വ്വം മായ' വന്‍ വിജയത്തിലേക്ക്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായിരിക്കുകയാണ് ചിത്രം. 2015 ല്‍ പുറത്തിറങ്ങിയ 'പ്രേമ'ത്തെ ആഗോള ബോക്‌സ്ഓഫീസില്‍ 'സര്‍വ്വം മായ' മറികടന്നു. 
 
72 കോടിയാണ് പ്രേമത്തിന്റെ ആഗോള കളക്ഷന്‍. റിലീസ് ചെയ്തു എട്ട് ദിനം കൊണ്ട് സര്‍വ്വം മായ 75 കോടിയിലേക്ക് എത്തി. ഒന്‍പതാം ദിനം മാത്രം കേരള ബോക്‌സ്ഓഫീസില്‍ നിന്ന് അഞ്ച് കോടിക്ക് അടുത്ത് നേടാന്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രമായി 50 കോടി എന്ന നേട്ടവും സര്‍വ്വം മായ കൈവരിച്ചു. ഞായറാഴ്ചയോടെ മമ്മൂട്ടിയുടെ ഏറ്റവും ഉയര്‍ന്ന ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ നിവിന്‍ പോളി ചിത്രം മറികടക്കും. നിവിന്‍ പോളിയുടെ ആദ്യ 100 കോടി ചിത്രമായിരിക്കും സര്‍വ്വം മായ. 
 
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ഴോണറിലുള്ള സര്‍വ്വം മായ ഡിസംബര്‍ 25 നാണ് തിയറ്ററുകളിലെത്തിയത്. അജു വര്‍ഗീസും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയിരിക്കുന്നു. 
അടുത്ത ലേഖനം
Mammootty - Adoor Gopalakrishnan Movie: അടൂര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നയന്‍താരയും