അനുബന്ധ വാര്‍ത്തകള്‍
- Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്സിനു കൈയടി
- പ്രഭാസ് സമ്മാനിച്ച ഈ സാരിയുടുക്കാൻ മൂന്ന് വർഷം കാത്തിരുന്നു; റിദ്ധിയും നടനും പ്രണയത്തിലോയെന്ന് സോഷ്യൽ മീഡിയ
- Mammootty - Khalid Rahman Movie: ആസിഫ് ഔട്ട്, പകരം ലുക്ക്മാന്‍; മമ്മൂട്ടിക്കൊപ്പം ജോജുവും നസ്ലനും !
- Mammootty - Asif Ali: ഖാലിദ് റഹ്മാന് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും?
- Bha Bha Ba Box Office: 100 കോടി അടിക്കാന്‍ വന്നിട്ട് 50 കോടി പോലും കിട്ടില്ലേ? 'ഭ.ഭ.ബ' വീഴുന്നു
Patriot: പാട്രിയോട്ട് അവസാന ഷെഡ്യൂളിലേക്ക്; ശേഷം മമ്മൂട്ടി അടൂരിനൊപ്പം
ജനുവരി അവസാനത്തോടെ പാട്രിയോട്ട് ചിത്രീകരണം പൂര്‍ത്തിയാകാനാണ് സാധ്യത
Mammootty
Patriot: മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' അവസാന ഷെഡ്യൂളിലേക്ക്. കൊച്ചിയിലാണ് പാട്രിയോട്ടിന്റെ ശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം. മോഹന്‍ലാലും ഈ ഷെഡ്യൂളില്‍ ഭാഗമായേക്കും.
ജനുവരി അവസാനത്തോടെ പാട്രിയോട്ട് ചിത്രീകരണം പൂര്‍ത്തിയാകാനാണ് സാധ്യത. ഏപ്രിലില്‍ ആണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതിനൊപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് എന്നിവരുടെ സാന്നിധ്യവും ഈ സിനിമയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു.
മഹേഷ് നാരായണന് ചിത്രത്തിനു ശേഷം മമ്മൂട്ടി-അടൂര്‍ ഗോപാലകൃഷ്ണന് ചിത്രം ആരംഭിക്കും. ഏതാണ്ട് ഒരു മാസത്തോളം മാത്രമാണ് മമ്മൂട്ടി-അടൂര്‍ ചിത്രത്തിന്റെ ഷൂട്ടിങ്. കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ ഷൂട്ടിങ് വേഗം തീര്‍ക്കാനാണ് സാധ്യത. അതിനുശേഷം മമ്മൂട്ടി അഭിനയിക്കുക നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാകും.