1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mayoori Suicide Reason

'ആ മരണം എന്തിനായിരുന്നു?'; മയൂരി ആത്മഹത്യ ചെയ്യുമ്പോൾ പ്രായം വെറും 22 ആയിരുന്നു !

Mayoori, Mayoori Death, Mayoori Suicide Reason, Why Actress mayoori Died, Mayoori Suicide Reason and Date
Mayoori

ചുരുക്കം സിനമകൾകൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് മയൂരി. മലയാള സിനിമാലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു മയൂരിയുടെ ആത്മഹത്യ. 22-ാം വയസ്സിലാണ് മയൂരി ഈ ലോകത്തോട് വിട പറയുന്നത്. 
 
മയൂരിയുടെ ആത്മഹത്യയുടെ കാരണം ഇന്നും അവ്യക്തമാണ്. തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മയൂരി ജീവിതം അവസാനിപ്പിച്ചത്. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരന് എഴുതിയ കത്തിൽ മയൂരി പറഞ്ഞിരുന്നു. പ്രേം പൂജാരി, സമ്മർ ഇൻ ബത്‌ലഹേം, ആകാശ ഗംഗ, അരയന്നങ്ങളുടെ വീട്, തമിഴിൽ മന്മഥൻ, കനാകണ്ടേൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
ഇന്നും അവ്യക്തം 
 
1983 ലാണ് മയൂരിയുടെ ജനനം. 1998 ൽ സമ്മർ ഇൻ ബത്ലഹേമിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടു. 2005 ജൂൺ 16 നാണ് മയൂരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മയൂരി മാറാരോഗത്തിനു അടിമയായെന്നും അതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും വരെ പിന്നീട് ഗോസിപ്പുകൾ പ്രചരിച്ചു. എന്നാൽ താരം വിഷാദ രോഗത്തിനു അടിമപ്പെട്ടിരുന്നു എന്നാണ് ആ സമയത്ത് പുറത്തുവന്ന മറ്റ് ചില റിപ്പോർട്ടുകൾ. മയൂരിയുടെ ആത്മഹത്യയുടെ യഥാർഥ കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു. Also Read: 'ഒന്നിച്ച് മാറാം, പോരാട്ടം തുടരാം'; ഉയിർത്തെഴുന്നേൽക്കാൻ സിപിഎം, നേതൃമാറ്റം ഉറപ്പ്
അടുത്ത ലേഖനം
'വിവാഹ ശേഷമാണ് അറിഞ്ഞത്, ഞാൻ അയാളുടെ നാലാം ഭാര്യയാണെന്ന കാര്യം'; നടി അഞ്ജുവിന്റെ ജീവിതം