മമ്മൂട്ടിക്കായി കാത്തിരുന്നു, ഒടുവിൽ വിളി ഇങ്ങോട്ട്; ബർമ കാർത്തികേയൻ വെറും 'കാമിയോ' അല്ല
Dhanush and Mammootty
'ഓംഃ - ചാപ്റ്റർ 1: രുധിരം' തിയറ്ററുകളിലെത്തുകയാണ്. ധനുഷിനൊപ്പം മമ്മൂട്ടിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നായിക വേഷത്തിൽ. ഈ സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
മമ്മൂട്ടിക്കായി കാത്തിരിപ്പ്
ധനുഷിനൊപ്പം പ്രധാനപ്പെട്ട വേഷത്തിൽ ഒരു മുതിർന്ന താരത്തെ ആവശ്യമായിരുന്നെന്ന് സംവിധായകൻ രാജ്കുമാർ പെരിയസാമി തീരുമാനിച്ചു. ധനുഷ് ആണ് മമ്മൂട്ടിയെ നിർദേശിച്ചത്. മമ്മൂട്ടി ചെയ്താൽ നന്നായിരിക്കുമെന്ന അഭിപ്രായം തന്നെയായിരുന്നു സംവിധായകനും.
ഈ സമയത്താണ് മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഇടവേളയെടുത്തത്. ഏഴ് മാസമെങ്കിലും കാത്തിരിക്കേണ്ടിവരും എന്നാണ് മമ്മൂട്ടിയിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. മമ്മൂട്ടിക്കായി കാത്തിരിക്കാൻ സംവിധായകൻ തയ്യാറായിരുന്നു. ഒടുവിൽ ചെന്നൈയിൽ വിശ്രമത്തിൽ കഴിയവെ മമ്മൂട്ടിയാണ് രാജ്കുമാർ പെരിയസാമിയെ വിളിക്കുന്നത് തനിക്ക് കഥ കേൾക്കണമെന്ന് ആവശ്യപ്പെട്ടതും. ആദ്യ തവണ കഥ കേട്ടപ്പോൾ തന്നെ ഓംഃ ചെയ്യാൻ മമ്മൂട്ടി സമ്മതം അറിയിച്ചെന്നും രാജ്കുമാർ പെരിയസാമി വെളിപ്പെടുത്തി.
കേവലം കാമിയോ അല്ല
മമ്മൂട്ടിയുടേത് കാമിയോ വേഷമല്ല. ധനുഷിനൊപ്പം തന്നെ സുപ്രധാനമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. ഗ്യാങ് തലവൻ എന്ന നിലയിലാണ് മമ്മൂട്ടിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന് വേണ്ടി പ്രത്യേക പാട്ടുകൾ പോലും ഈ ചിത്രത്തിലുണ്ട്. Also Read: പൊരുതി മൾഡറും റിക്കൽട്ടണും; ഓസ്‌ട്രേലിയയ്ക്ക് ജയിക്കാൻ 288 റൺസ്, ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്
