പൊരുതി മൾഡറും റിക്കൽട്ടണും; ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 288 റൺസ്, ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വമ്പൻ തിരിച്ചുവരവുമായി ദക്ഷിണാഫ്രിക്ക. രണ്ടാം ഇന്നിങ്സിൽ ആതിഥേയർ 387 റൺസ് നേടി. ആകെ ലീഡ് 274 റൺസ്. ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 275 റൺസ് വേണം. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി.
സ്കോർ കാർഡ്
ദക്ഷിണാഫ്രിക്ക, ഒന്നാം ഇന്നിങ്സ് - 329 ന് ഓൾഔട്ട്
ഓസ്ട്രേലിയ, ഒന്നാം ഇന്നിങ്സ് - 429 ന് ഓൾഔട്ട്
ഓസ്ട്രേലിയയ്ക്ക് ഒന്നാം ഇന്നിങ്സിൽ 100 റൺസ് ലീഡ്
ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിങ്സ് - 387 ന് ഓൾഔട്ട്
ഓസ്ട്രേലിയ, രണ്ടാം ഇന്നിങ്സ് - 14/2
റിക്കൽട്ടണും മൾഡറിനും സെഞ്ചുറി
രണ്ടാം ഇന്നിങ്സിൽ 131-4 എന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയ്ക്കായി റയാൻ റിക്കൽട്ടണും വിയാൻ മൾഡറും സെഞ്ചുറി നേടി. റിക്കൽട്ടൺ 219 പന്തിൽ 12 ഫോർ സഹിതം 101 റൺസ് നേടി. മൾഡർ 221 പന്തിൽ 10 ഫോറും നാല് സിക്സും സഹിതം 115 റൺസെടുത്തു. മാത്യു ബ്രീറ്റ്സ്കി (43), മാർക്വീസ് മാർക്രം (62) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.
