അനുബന്ധ വാര്‍ത്തകള്‍
- Indian 2 Trailer: സേനാപതി ഓരാള് അല്ലേ?വേറിട്ട ഗെറ്റപ്പുകളില്‍ കമല്ഹാസന്,യൂട്യൂബില്‍ തരംഗമായി 'ഇന്ത്യന്‍ 2' ട്രെയ്ലര്
- Thalapathy Vijay | യൂട്യൂബില്‍ തരംഗമായി 'ദ ഗോട്ട്'; വിജയുടെ ഇരട്ട വേഷത്തിന് കൈയ്യടിച്ച് ആരാധകര്‍, വീഡിയോ കാണാം
- ആരാധകരില്‍ ആവേശം നിറച്ച് കല്‍ക്കിയിലെ പുതിയ ഗാനം പുറത്ത്, യൂട്യൂബില്‍ തരംഗമായി 'ഭൈരവ'സോങ്
- കുങ്കുമപ്പൂ പരമ്പരയിലെ കാര്‍ത്തു വലുതായി,സോന ജെലീനയുടെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം
- ഇതാണോ ആശാനേ എട്ടിന്റെ പണി? ചെന്നൈയില്‍ ആരാധക തിരക്കിനിടയില്‍ പെട്ട് മമിത ബൈജു, വീഡിയോ
ജൂനിയര്‍ ഷക്കീല എന്ന വിളിയില്‍ സന്തോഷം മാത്രമെന്ന് നിമിഷ ബിജോ
ജൂനിയര്‍ ഷക്കീല എന്ന വിളിയില്‍ സന്തോഷം മാത്രമെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിമിഷ ബിജോ. സോഷ്യല്‍ മീഡിയയില്‍ റീലുകളിലൂടെയും വീഡിയോകളിലൂടെയും ശ്രദ്ധ നേടിയ നിമിഷ നേരത്തെ തൃശ്ശൂരിലെ പുലിക്കളിയില്‍ പങ്കെടുത്തപ്പോഴാണ് കൂടുതല്‍ പ്രശസ്തയായത്. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് വൈറലാവുകയും വിവാദമാവുകയും ചെയ്തു. ഈ അടുത്ത് നിമിഷ സിനിമാതാരം ഷക്കീലയെ കാണുന്ന വീഡിയോ വൈറലായിരുന്നു.
പിന്നാലെ നിമിഷയെ പലരും ജൂനിയര്‍ ഷക്കീല എന്ന് വിളിച്ചു. എന്നാല്‍ തനിക്ക് ഈ വിളി ഒരുപാട് ഇഷ്ടമാണെന്നും ഷക്കീലാമ്മയെ ഞാന്‍ അമ്മ എന്നാണ് വിളിക്കുന്നതെന്നും അമ്മയുടെ പേര് എന്റെ പേരിന്റെ കൂടെ വിളിക്കുന്നത് എനിക്ക് സന്തോഷമേയുള്ളുവെന്നും നിമിഷ പറഞ്ഞു. ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇത് പറഞ്ഞത്.