ഇതാണോ ആശാനേ എട്ടിന്റെ പണി? ചെന്നൈയില്‍ ആരാധക തിരക്കിനിടയില്‍ പെട്ട് മമിത ബൈജു, വീഡിയോ

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 3 ജൂണ്‍ 2024 (15:30 IST)
അടുത്തിടെ റിലീസ് ചെയ്ത് വന്‍ വിജയം നേടിയ മലയാള സിനിമയാണ് പ്രേമലു. തമിഴ്‌നാട്ടിലും സിനിമയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ആരാധക തിരക്കിനിടയില്‍പ്പെട്ട നടി മമിത ബൈജുവിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ജി.വി. പ്രകാശിന്റെ റിബല്‍ എന്ന സിനിമയിലൂടെ നടി തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു.ഇപ്പോള്‍ വിഷ്ണു വിശാല്‍, പ്രദീപ് രംഗനാഥന്‍ എന്നിവരോടൊപ്പം ഒരു തമിഴ് സിനിമയിലും നടി അഭിനയിച്ചു കഴിഞ്ഞു. ഇതോടെ തമിഴ്‌നാട്ടില്‍ അറിയപ്പെടുന്ന നടിയായി മാറി. ഇതിനിടെ ചെന്നൈയില്‍ ഒരു ഉദ്ഘാടന പരിപാടിക്ക് പോയ നടിക്ക് പണികിട്ടി. താരത്തെ കണ്ടതും ആരാധകര്‍ ആര്‍ത്തുവിളിച്ച് തടിച്ചുകൂടി. മുന്നോട്ടുപോകാന്‍ കഴിയാതെ മമിത ഒന്ന് പേടിച്ചു.സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടായിട്ടും ഏറെ നേരത്തിനു ശേഷമാണ് മമിതയ്ക്ക് അവിടെനിന്ന് നടന്നു നീങ്ങാനായത്.
ചെന്നൈയിലെ ഒരു മാളില്‍ ഉദ്ഘാടന ചടങ്ങിനെത്തിനെത്തിയ മമിതയെ കാണാനായി നിരവധി ആരാധകര്‍ തടിച്ചുകൂടി. ഇതോടെ തിക്കും തിരക്കുമായി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പുറത്ത് കടക്കാന്‍ പാടുപെട്ടു മലയാളത്തിന്റെ പ്രിയ നടി.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :