കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 4 ജൂണ്‍ 2024 (13:15 IST)
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സോന ജെലീന.കുങ്കുമപ്പൂ പരമ്പരയിലെ കാര്‍ത്തുവും വാനമ്പാടിയിലെ തംബുരുവും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. സോനയുടെ കുട്ടി വര്‍ത്തമാനങ്ങളും കുസൃതിതരങ്ങളും കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചു. പഴയ ചുരുളന്‍ മുടിക്കാരി ഇന്ന് ചെറിയ കുട്ടിയല്ല. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സോന ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാറുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് സോനയുടെ പുത്തന്‍ ഫോട്ടോഷൂട്ട്.
നിരവധി ആരാധകരുള്ള സോന ജെലീനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
കോവളം സ്വദേശിയാണ് സോന.പ്രസന്ന - സുകു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സോന. രണ്ട് ഏട്ടന്മാരുടെ ഒരേ ഒരു പെങ്ങളാണ്. കുട്ടിത്താരം. രണ്ട് ആണ്‍മക്കള്‍ ജനിച്ച വര്‍ഷങ്ങളോളം കാത്തിരുന്ന ശേഷമാണ് മകള്‍ ജനിച്ചത്.
നാലര വയസ്സുമുതലാണ് സോന അഭിനയരംഗത്ത് സജീവമായി തുടങ്ങിയത്.