HBD K S Chithra: മലയാളത്തിലെ വാനമ്പാടി, പക്ഷേ ആദ്യ ദേശീയ പുരസ്കാരം തമിഴിലൂടെ; ചിത്രയ്ക്ക് പുരസ്കാരം ലഭിച്ച ഗാനങ്ങൾ

അഭിറാം മനോഹർ| Last Updated: ശനി, 27 ജൂലൈ 2024 (11:58 IST)
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് അറുപത്തിയൊന്നാം പിറന്നാള്‍. മലയാളത്തിന്റെ അഭിമാനമായും മലയാളികളുടെ സ്വന്തം ഗായികയുമായും കണക്കാക്കപ്പെടുന്ന മലയാളത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ദേശീയപുരസ്‌കാരം സ്വന്തമാക്കുന്നത്. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച് 1986ല്‍ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന ചിത്രത്തിലെ പാടറിയേന്‍ പഠിപ്പറിയേന്‍ എന്ന ഗാനത്തിനാണ്.

പിന്നീട് അഞ്ച് തവണയാണ് കെ എസ് ചിത്ര ദേശീയ പുരസ്‌കാരം നേടിയത് ആ ഗാനങ്ങള്‍ ഇങ്ങനെ

1987 ഗാനം:
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി( നഖക്ഷതങ്ങള്‍, മലയാളം) സംഗീതം: ബോംബൈ രവി
1989 ഗാനം: ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി (വൈശാലി,മലയാളം) സംഗീതം:
ബോംബൈ രവി
1996 ഗാനം: മാനാ മദുരൈ മാമനുക്ക് (മിന്‍സാരക്കനവ്, തമിഴ്) സംഗീതം: എ ആര്‍ റഹ്മാന്‍
1997 ഗാനം: പായലേം ചന്‍മന്‍ (വിരാസത്, ഹിന്ദി) സംഗീതം: അനുമാലിക്
2004 ഗാനം: ഔവരു പൂക്കളുമേ(ഓട്ടോഗ്രാഫ്,തമിഴ്) സംഗീതം: ഭരദ്വാജ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :