1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Influencer Dhanya apologizes following drunk driving case

'ഞാന്‍ ബിയര്‍ കഴിച്ചിരുന്നു, അത് എന്റെ തെറ്റായിരുന്നു': മദ്യപിച്ച് വാഹനമോടിച്ച കേസിനു പിന്നാലെ ഇന്‍ഫ്‌ലുവന്‍സര്‍ ധന്യയുടെ മാപ്പ്

Helen of Sparta Police Case, Helen of Sparta, Helen of Sparta Dhanya, Dhanya Helen of Sparta, Helen of Sparta YouTuber, Malayali YouTuber Helen of Sparta, Helen of Sparta Malayalam, Helen of Sparta latest news, ഹെലൻ ഓഫ് സ്പാർട്ട, ഹെലൻ ഓഫ് സ്പാർട്ട ധന
കാസര്‍കോട്: 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഇന്‍ഫ്‌ലുവന്‍സര്‍ ധന്യ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത മദ്യപിച്ച് വാഹനമോടിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കി. പോലീസ് നടത്തിയ ബ്രെത്തനലൈസര്‍ പരിശോധനയുടെ ഫലം പങ്കുവെച്ച ധന്യ താന്‍ മദ്യപിച്ചിരുന്നതായി വീഡിയോയില്‍ സമ്മതിച്ചു. ബിയര്‍ കഴിച്ചിരുന്നുവെന്ന കാര്യം അവര്‍ നിഷേധിച്ചില്ല. അതൊരു തെറ്റായിരുന്നെന്ന് അംഗീകരിച്ച ധന്യ ഇനി ഒരിക്കലും അത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളെയും അവര്‍ തള്ളിക്കളഞ്ഞു.
 
'മദ്യപിച്ച് വാഹനം ഓടിച്ചതിന് സാധാരണക്കാരനായ ഏതൊരാള്‍ക്കും ലഭിക്കുന്ന ശിക്ഷ മാത്രമാണ് എനിക്കും ലഭിച്ചത്. മദ്യപിക്കാന്‍ ഞാന്‍ ഒരിക്കലും ആരെയും പ്രേരിപ്പിച്ചിട്ടില്ല. വാഹനത്തില്‍ എംഡിഎംഎ (MDMA) ഉണ്ടായിരുന്നതിനാലാണ് വാഹനം പിടിച്ചെടുത്തതെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്,' ധന്യ പറഞ്ഞു. ആളുകള്‍ തന്നെ തിരിച്ചറിയുമോ എന്ന ഭയം മൂലമാണ് പോലീസ് പരിശോധനാ വേളയില്‍ വാഹനം ഉടന്‍ നിര്‍ത്താതിരുന്നതെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക