അനുബന്ധ വാര്‍ത്തകള്‍
- അൻസിബയുടെ പരാതികൾ തള്ളുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയം; ജനപ്രതിനിധിയായ പ്രമുഖ നടൻ ആര്?
- ഗോവിന്ദയ്ക്ക് നിരവധി വിവാഹേതരബന്ധങ്ങളുണ്ടായിരുന്നു,ഒരു സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയാകുമ്പോള്‍ എല്ലാം നേരിടേണ്ടി വരും : സുനിത അഹൂജ
- ജയം കണ്ടത് അൻസിബയുടെ ഒറ്റയാൾ പോരാട്ടം
- 'എനിക്ക് കള്ളൊഴിച്ചു തന്നത് നിങ്ങളാണോ?'; യുട്യൂബ് വ്ളോഗർക്കെതിരെ ലക്ഷ്മിപ്രിയ
- 'ഒടിയൻ' അവകാശം ആശിർവാദ് സിനിമാസിനു മാത്രമല്ലേ? എങ്ങനെ ഈ സിനിമ നടക്കും !
National Film Awards 2024: 72-ാം ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും; മികച്ച നടൻ മമ്മൂട്ടിയോ?
ഒട്ടേറെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടാമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമ
National Film Arards 2024: 72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്. സംവിധായകൻ ജയരാജ് ജൂറി ചെയർമാനായ 11 അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം പൂർത്തിയാക്കി. 2024 ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.
ഒട്ടേറെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടാമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമ. 'ഭ്രമയുഗം', 'മഞ്ഞുമ്മൽ ബോയ്‌സ്', 'കിഷ്‌കിന്ധാ കാണ്ഡം' എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് മത്സരിക്കുന്നവയിൽ പ്രധാനപ്പെട്ടവ. മികച്ച നടനുള്ള പുരസ്‌കാരത്തിനായി ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന പേര് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടേതാണ്.
ഇതിനു മുൻപ് മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയിരിക്കുന്നത്. നാല് തവണ മികച്ച നടനായ അമിതാഭ് ബച്ചനാണ് പട്ടികയിൽ ഒന്നാമൻ. കമൽഹാസനും അജയ് ദേവ്ഗണിനും മൂന്ന് വീതം പുരസ്‌കാരങ്ങളുണ്ട്. ഭ്രമയുഗത്തിലെ അഭിനയമാണ് മമ്മൂട്ടി പരിഗണിക്കപ്പെടാൻ കാരണം.
പ്രഖ്യാപനത്തിന് പിന്നാലെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി തുടങ്ങി എല്ലാ പ്രധാന വിഭാഗങ്ങളിലെയും വിജയികളെ ഔദ്യോഗികമായി അറിയിക്കും. മലയാള സിനിമയ്ക്ക് ഇത്തവണ എത്ര ദേശീയ പുരസ്‌കാരങ്ങൾ ലഭിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.