അനുബന്ധ വാര്‍ത്തകള്‍
- ജയം കണ്ടത് അൻസിബയുടെ ഒറ്റയാൾ പോരാട്ടം
- 'എനിക്ക് കള്ളൊഴിച്ചു തന്നത് നിങ്ങളാണോ?'; യുട്യൂബ് വ്ളോഗർക്കെതിരെ ലക്ഷ്മിപ്രിയ
- 'ഒടിയൻ' അവകാശം ആശിർവാദ് സിനിമാസിനു മാത്രമല്ലേ? എങ്ങനെ ഈ സിനിമ നടക്കും !
- ശരീരത്തിൽ ചില്ല് തറച്ചുകയറി; ഷൂട്ടിങ് തുടർന്ന് ജഗതി
- സലിം കുമാറിന്റെ സംസ്കാര ചടങ്ങ്; ചന്തു പൊട്ടിത്തെറിച്ചതിൽ കുറ്റം പറയാൻ പറ്റില്ല (വീഡിയോ)
ഗോവിന്ദയ്ക്ക് നിരവധി വിവാഹേതരബന്ധങ്ങളുണ്ടായിരുന്നു,ഒരു സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയാകുമ്പോള്‍ എല്ലാം നേരിടേണ്ടി വരും : സുനിത അഹൂജ
ദാമ്പത്യം തകരാതെ ഇതെല്ലാം സഹിച്ച് കൊണ്ടുപോയെന്നാണ് സുനിതയുടെ തുറന്നുപറച്ചില്‍.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ബോളിവുഡ് സിനിമാ ലോകത്ത് തിളങ്ങിനിന്നിരുന്ന നായകനായിരുന്നു നടന് ഗോവിന്ദ. ഡേവിഡ് ധവാന്റെ കോമഡി ചിത്രങ്ങളിലൂടെ കരിയര്‍ പടുത്തുയര്‍ത്തിയ ഗോവിന്ദയ്ക്ക് തന്റെ കരിയറിന്റെ സുവര്‍ണ്ണകാലത്ത് ഒട്ടനേകം പ്രണയങ്ങളും അവിഹിതബന്ധങ്ങളും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ ഭാര്യയായ സുനിത അഹൂജ. ദാമ്പത്യം തകരാതെ ഇതെല്ലാം സഹിച്ച് കൊണ്ടുപോയെന്നാണ് സുനിതയുടെ തുറന്നുപറച്ചില്‍.
റിതേഷ് ദേശ്മുഖും ഫറാ ഖാനും അവതാരകരായി എത്തുന്ന ലോക്ക് അപ്പ്: സച്ച് യാ സസാ എന്ന റിയാലിറ്റി ഷോയിലാണ് സുനിത അഹൂജയുടെ വെളിപ്പെടുത്തല്‍. ഷോയ്ക്കിടെ ഗോവിന്ദയെ പോലെയൊരു മകനെയാണ് താന്‍ ശരിക്കും ആഗ്രഹിക്കുന്നതെന്നും ഒരു ഭര്ത്താവിനെയല്ലെന്നും സുനിത പറഞ്ഞു. ഇത് വിശദീകരിക്കവെയാണ് ഗോവിന്ദയ്ക്ക് നിരവധി സ്ത്രീകളുമായി പ്രണയങ്ങളുണ്ടായിരുന്നുവെന്ന് സുനിത അഹൂജ തുറന്നുപറഞ്ഞു.
ഗോവിന്ദ കരിയറിന്റെ പീക്കില്‍ നില്ക്കുമ്പോള് ഒട്ടുമിക്ക നായികമാരും അദ്ദേഹത്തിന്റെ പിന്നാലെയായിരുന്നു. ഒട്ടനവധി ബന്ധങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.ഒരു സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയാകുമ്പോള്‍ ഇതൊക്കെ നേരിടേണ്ടി വരും. പക്ഷേ, 'പ്രണയത്തിലാകുമ്പോള്‍ നാം എല്ലാ കാര്യങ്ങളും ക്ഷമിക്കുകയും സഹിക്കുകയും വേണം' അതാണ് എന്റെ നയം. എനിക്ക് ചുറ്റുമുള്ള വാര്‍ത്തകളെ ഞാന്‍ കാര്യമാക്കിയിരുന്നില്ല. അദ്ദേഹം ഒടുവില്‍ എന്റെ അടുത്തേക്ക് തന്നെ മടങ്ങിവരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. സുനിത അഹൂജ വ്യക്തമാക്കി.
പങ്കാളിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകളെ ക്ഷമിക്കാന്‍ കഴിയുന്നതാണ് നല്ലൊരു ദാമ്പത്യത്തിന്റെ രഹസ്യമെന്നും, ഇന്നത്തെ തലമുറയ്ക്ക് അത്തരം ക്ഷമയില്ലാത്തതുകൊണ്ടാണ് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും സുനിത കൂട്ടിച്ചേര്‍ത്തു.
സുനിത അഭിമുഖത്തില്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, തൊണ്ണൂറുകളുടെ അവസാനത്തില്‍ ബോളിവുഡിനെ ഇളക്കിമറിച്ച ഗോവിന്ദ-റാണി മുഖര്‍ജി പ്രണയവിവാദത്തെക്കുറിച്ചാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. 'ഹദ് കര് ദി ആപ്നെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ റാണിയും ഗോവിന്ദയും പ്രണയത്തിലായെന്നും, താരം സുനിതയെയും കുട്ടികളെയും ഉപേക്ഷിച്ച് റാണിക്കൊപ്പം താമസിക്കാന്‍ തുടങ്ങിയെന്നും അക്കാലത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒടുവില്‍ സുനിത വിവാഹമോചന ഭീഷണി മുഴക്കിയതോടെയാണ് ഗോവിന്ദ കുടുംബത്തിലേക്ക് തിരിച്ചെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.