1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Joy Mathew slams AMMA executive committee says its full of idiots

ഭൂരിഭാഗവും മണ്ടന്മാർ, തീരുമാനം എടുക്കാൻ കഴിയാത്തവർ, അമ്മയിൽ നിന്നുള്ള രാജി സഹിക്കാൻ വയ്യാതെയെന്ന് ജോയ് മാത്യു

Joy Mathew, AMMA, shwetha Menon Resignation, AMMA controversy
അമ്മ ഭരണസമിതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. പിടിപ്പുകേട്, വിവരമില്ലായ്മ, പരസ്പരം പഴിചാരല്‍ ഒക്കെയായി സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് താന്‍ രാജിവെച്ചതെന്ന് ജോയ് മാത്യു പറഞ്ഞു. അമ്മയില്‍ ഭൂരിഭാഗവും മണ്ടന്മാരാണെന്നും തീരുമാനം എടുക്കാന്‍ കഴിവില്ലാത്ത സംഘത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് രാജിയ്ക്കുള്ള കാരണമായി ജോയ് മാത്യു പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
 
ഞാന്‍ 2 മാസം മുന്‍പെ രാജികത്ത് കൊടുത്തതാണ്. രാജി വെയ്ക്കരുത് വാര്‍ത്തയാകുമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. ഞാന്‍ കാരണം ഒരു പ്രശ്‌നം വേണ്ട മുന്നോട്ട് പോവുകയാണെങ്കില്‍ പോവട്ടീന്ന് കരുതി. പക്ഷേ സഹിക്കാന്‍ പറ്റാത്ത അവസ്ഥയായി. പിടിപ്പുകേട്, വിവരമില്ലായ്മ, പരസ്പരം പഴിചാരല്‍,കോടതി ഇങ്ങനെയെല്ലാമായി സംഘടനയുടെ പ്രതിച്ഛായ തകര്‍ന്നു.രാജി വെച്ചെന്ന് പറയുന്നു, ഇല്ലെന്ന് പറയുന്നു. ഇങ്ങനെ തീരുമാനം എടുക്കാന്‍ എടുക്കാന്‍ കഴിവില്ലാത്ത സംഘത്തിന്റെ കൂടെ പോകാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ജോയ് മാത്യു പറഞ്ഞു.
 
ഞാന്‍ അതിലൊരു ന്യൂനപക്ഷമാണ്. എന്നെ പിന്തുണയ്ക്കുന്ന രണ്ടോ മൂന്നോ പേരെയുള്ളു. ഭൂരിപക്ഷം മണ്ടന്മാരും അത് അംഗീകരിക്കില്ല. എന്നിട്ട് മണ്ടത്തരം ചെയ്യും. ഈ ചെയ്ത മണ്ടത്തരങ്ങളുടെ ആകെ തുകയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ശ്വേത തന്നെയാണ് നിലവിലെ പ്രസിഡന്റ്. അഡ്‌ഹോക് കമ്മിറ്റിയ്ക്ക് യാതൊരു അസ്ഥിത്വവുമില്ല. കാരണം ബൈലോയില്‍ അങ്ങനൊരു കമ്മിറ്റിയെ പറ്റി പറയുന്നില്ല.
 
 മോഹന്‍ലാല്‍ പ്രസിഡന്റായിരുന്നപ്പോള്‍ എതിര്‍ത്തു പറയേണ്ട ആവശ്യം പോലും വന്നിട്ടില്ല. കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ളവരായിരുന്നു. തിലകന്റെ കാര്യത്തില്‍ ഉള്‍പ്പടെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും സംഘടനയുടെ മറ്റ് കാര്യങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കേണ്ട സാഹചര്യം വന്നിട്ടില്ല.ജോയ് മാത്യു പറഞ്ഞു.ALSO READ: 'അമ്മ'യിലെ അധികാരത്തർക്കം: 'സംഘടനയെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല', അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ശ്വേത മേനോൻ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ഞാന്‍ ബിയര്‍ കഴിച്ചിരുന്നു, അത് എന്റെ തെറ്റായിരുന്നു': മദ്യപിച്ച് വാഹനമോടിച്ച കേസിനു പിന്നാലെ ഇന്‍ഫ്‌ലുവന്‍സര്‍ ധന്യയുടെ മാപ്പ്