അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപി പ്രഖ്യാപിച്ച സഹായം ലഭിച്ചില്ല; കടുവയുടെ മുഖംമൂടി ധരിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
- 'ആശംസകള്‍, മുഖ്യമന്ത്രിയും സിപി ജോണും കെഎസ്ആര്‍ടിസിയില്‍ അഴിച്ചുപണി ചെയ്യും'; പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതികരിച്ച് സുരേഷ് ഗോപി
- കേരളത്തില്‍ എയിംസ്: യുഡിഎഫിന്റെ ഭൂമി ഏറ്റെടുക്കല്‍ വാഗ്ദാനത്തെ പ്രശംസിച്ച് സുരേഷ് ഗോപി
- വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി
- ഒരു ബ്രേക്ക് വന്നു, തിരിച്ചുവരവ് സുരേഷ് ഗോപിക്കൊപ്പം: 'ഒറ്റക്കൊമ്പനിലൂടെ' മേഘ്ന രാജ് വീണ്ടും മലയാളത്തിലേക്ക്
അൻസിബയുടെ പരാതികൾ തള്ളുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയം; ജനപ്രതിനിധിയായ പ്രമുഖ നടൻ ആര്?
അൻസിബ നൽകുന്ന പരാതികളൊക്കെ പൊലീസ് തള്ളിക്കളയുന്നതിനു പിന്നിൽ വ്യക്തമായ ഒരു 'സംഘപരിവാർ രാഷ്ട്രീയം' കളിക്കുന്നുണ്ടെന്ന് നടിയുടെ അഭിഭാഷകൻ
നടി അൻസിബ ഹസൻ നൽകുന്ന പരാതികളെല്ലാം പൊലീസ് തള്ളിക്കളയുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഇടപെടൽ ഉണ്ടെന്ന് അൻസിബയുടെ അഭിഭാഷകൻ അഡ്വ. ഫിർദോസ്. നടൻ ടിനി ടോം, നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയാണ് അൻസിബ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
അൻസിബ നൽകുന്ന പരാതികളൊക്കെ പൊലീസ് തള്ളിക്കളയുന്നതിനു പിന്നിൽ വ്യക്തമായ ഒരു 'സംഘപരിവാർ രാഷ്ട്രീയം' കളിക്കുന്നുണ്ടെന്ന് നടിയുടെ അഭിഭാഷകൻ മനോരമ ഓൺലൈനിൽ വെളിപ്പെടുത്തി. ടിനി ടോം അങ്ങനെയുള്ള ആളല്ലെന്ന് നമുക്കറിയാം, പക്ഷേ അയാൾ ഇവിടെയൊരു ടൂൾ മാത്രമാണ്. എഫ്‌ഐആർ പോലും ഇടാൻ അവർ തയാറാകുന്നില്ല. കാരണം എഫ്.ഐ.ആർ ഇട്ടാൽ നമുക്ക് ചോദ്യം ചെയ്യാൻ പറ്റും. ഇതിന് പിന്നിൽ ശ്വേത മേനോൻ, രാഷ്ട്രീയ പ്രമുഖനുമായ സൂപ്പർ നടൻ തുടങ്ങിയ വലിയൊരു ടീം തന്നെയുണ്ടെന്നും ഫിർദോസ് പറഞ്ഞു.
വരും ദിവസങ്ങളിൽ പല രഹസ്യങ്ങളും പുറത്തുവരും. ഇവർക്കു വേണ്ടിയാണ് ഇവരൊക്കെ സംസാരിക്കുന്നത്. ടിനി ടോമും ലക്ഷ്മിപ്രിയയും രണ്ട് രാഷ്ട്രീയ ചേരിയിലുള്ളവരാണ്. ലക്ഷ്മിപ്രിയയെ എന്തിനാണ് പൊലീസ് സംരക്ഷിക്കുന്നത്? അതിന് പിന്നിൽ വ്യക്തമായ താല്പര്യങ്ങളുണ്ട്. പൊലീസിനുള്ളിൽ സംഘപരിവാർ സ്വാധീനമുണ്ടെന്ന തരത്തിലും ഫിർദോസ് ആരോപിച്ചു.
എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാതെയാണ് പൊലീസ് അൻസിബയുടെ പരാതി തള്ളിയത്. അതിനു പിന്നാലെ അൻസിബ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ കോടതി കടവന്ത്ര പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.