1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Imran Khan on death fear

'ഞാൻ ജീവനോടെ ഉണ്ടായേക്കില്ല'; ഇമ്രാൻ ഖാൻ മരണ മുനമ്പിൽ?

Imran Khan, Imran Khan on death fear, Imran Khan Death, Imran Khan Pakistan, Imran Khan Issue, Imran Khan Dead
Imran Khan

താൻ മരണത്തിനു മുൻപിലെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ആരോഗ്യനില മോശമാണെന്നും ജീവനോടെ തിരിച്ചെത്തിയേക്കില്ലെന്നും ജയിലിൽ നിന്ന് ഇമ്രാൻ ഖാൻ അറിയിച്ചു. 
 
റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ തടവ് അനുഭവിക്കുന്നത്. തനിക്ക് അടിയന്തരമായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഉന്നത ജഡ്ജിമാർക്ക് അയച്ച കത്തിലാണ് ഇമ്രാൻ ഖാൻ ആശങ്ക പങ്കുവെച്ചത്. പാക്കിസ്ഥാൻ സുപ്രീം കോടതി, ഫെഡറൽ കോൺസ്റ്റിറ്റിയൂഷൻ കോടതി, ഇസ്ലമാബാദ് ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാർക്ക് ഇമ്രാൻ കത്തയച്ചിട്ടുണ്ട്. 
 
'ചികിത്സാച്ചെലവ് താങ്ങാൻ കഴിയാത്തവർക്ക് സൗജന്യമായി ചികിത്സ ലഭിക്കുന്നതിനായി ആശുപത്രികൾ കെട്ടിപ്പടുക്കുന്നതിലാണ് ഞാൻ എന്റെ ജീവിതം ചെലവഴിച്ചത്. ഇന്ന്, എനിക്കും എന്റെ ഭാര്യയ്ക്കും ചികിത്സ ലഭ്യമാക്കണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്,' ഇമ്രാൻ ഖാന്റെ കത്തിൽ പറയുന്നു. ജയിലിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കിടക്കുന്നത്. വീട്ടുകാരെയോ അഭിഭാഷകരെയോ കാണാൻ പോലും അനുവദിക്കുന്നില്ല. മകനെ ഫോണിൽ വിളിക്കാനോ പുസ്തകങ്ങൾ വായിക്കാനോ ടിവി കാണാനോ അനുവാദമില്ല. രക്തസമ്മർദ്ദം 193 വരെ ഉയർന്നു. തനിക്ക് മസ്തിഷ്‌ക രക്തസ്രാവത്തിനും ഹൃദയാഘാതത്തിലും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. 74 കാരനായ താൻ നിലവിലെ മോശം ആരോഗ്യാവസ്ഥയിൽ ഇനി ജീവിതത്തിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തിൽ പോലും ആശങ്കയുണ്ടെന്നും ഇമ്രാൻ പറഞ്ഞു. Also Read: ഗംഭീർ പറഞ്ഞത് ശരിയാണ്, ബാറ്റിംഗ് മെച്ചപ്പെട്ടേ മതിയാകു: ഇന്ത്യൻ കോച്ചിനെ പൂർണമായി പിന്തുണച്ച് രവി ശാസ്ത്രി
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലക്ഷ്യം ഇന്ത്യയോ?, തുർക്കിയിൽ നിന്ന് ഒരു ലക്ഷം എഫ് പിവി ഡ്രോണുകളും 500 ലോയിറ്ററിങ് യുദ്ധോപകരണങ്ങളും വാങ്ങാനൊരുങ്ങി പാകിസ്ഥാൻ