1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Harisree Ashokan and Lal Old Pic

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനും ഹിറ്റ് സംവിധായകനും; വൈറലായി പഴയ ചിത്രം

Harisree Ashokan
സിനിമാ താരങ്ങളുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഹിറ്റ് സിനിമകളുടെ സംവിധായകനും നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള ലാല്‍ ആണ് ഈ ചിത്രത്തിലെ ഒരാള്‍. ലാലിനൊപ്പമുള്ളത് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന്‍ ഹരിശ്രീ അശോകനും. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണിത്. ഇരുവരും ഒന്നിച്ച് ഒരു സ്‌റ്റേജ് ഷോയില്‍ അരങ്ങുതകര്‍ക്കുകയാണ്. ഹരിശ്രീ അശോകനെ പെട്ടന്ന് മനസിലാക്കാന്‍ കഴിയുമെങ്കിലും ലാലിനെ അങ്ങനെയല്ല.
 
അടുത്ത ലേഖനം
മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നൊക്കെ ചിലര്‍ ഭീഷണിപ്പെടുത്തും: പാര്‍വതി