മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നൊക്കെ ചിലര്‍ ഭീഷണിപ്പെടുത്തും: പാര്‍വതി

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 30 മെയ് 2021 (10:37 IST)

ചില വിഷയങ്ങളില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ അതില്‍ എതിര്‍പ്പുള്ളവരില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഭീഷണികള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല തന്നെ ഭയപ്പെടുത്താറുണ്ടെന്നും താരം പറഞ്ഞു.

'സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, പേടിതോന്നിയ അവസരവുമുണ്ട്. 'നിങ്ങളുടെ വീട് എവിടെയാണെന്നറിയാം, നിങ്ങള്‍ കഴിഞ്ഞദിവസം ആ നിറത്തിലുള്ള ഡ്രസ് ധരിച്ച് ഇവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും,' എന്നെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തും. അങ്ങനെയൊക്കെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചുപോവില്ലേ. അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്‌സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല. പക്ഷേ, അതുകൊണ്ടൊന്നും എന്റെ നിലപാടുകളില്‍, ശൈലിയില്‍ മാറ്റം വരുത്താറില്ല. അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായിത്തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം, സമരം...' മാതൃഭൂമി വാരാന്തപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :