ഇനി ഇടി മാത്രം, പ്രിയദര്‍ശന്‍ ചിത്രത്തിനുവേണ്ടി ബോക്‌സിങ് പരിശീലിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 മെയ് 2021 (10:57 IST)

സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് താരങ്ങളെല്ലാം ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെയാണ്.ഷൂട്ടിംഗ് ഒന്നുമില്ലെങ്കിലും ഭക്ഷണം കഴിച്ച് വെറുതെ അങ്ങ് വീട്ടില്‍ ഇരിക്കാന്‍ മോഹന്‍ലാലിനെ കിട്ടില്ല. ഫിറ്റ്‌നസിന് ഏറെ ശ്രദ്ധ നല്‍കുന്ന നടന്‍ വര്‍ക്ക്ഔട്ട് വിഡിയോ ശ്രദ്ധ നേടുകയാണ്. ചെന്നൈയിലെ വീട്ടിലാണ് താരം.സ്‌കിപ്പിംഗ് റോപ്പും പഞ്ചിങ് ബാഗും ഉപയോഗിച്ചാണ് ലാലിന്റെ വര്‍ക്ക്ഔട്ട്. ബോക്‌സിങ് പരിശീലിക്കുന്ന ലാലിന്റെ ചിത്രങ്ങളും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സമീര്‍ ഹംസ പങ്കുവെച്ചിട്ടുണ്ട്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തില്‍ ബോക്‌സിംഗ് താരമായി ലാല്‍ എത്തും. അതിനുള്ള പരിശീലനങ്ങള്‍ ഇപ്പോഴേ തന്നെ അദ്ദേഹം തുടങ്ങിയെന്ന് തോന്നുന്നു.

നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് ഷൂട്ടിംഗ് ഇനിയും ബാക്കിയാണ്. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ ചിത്രീകരണം പുനരാരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :