37 വര്‍ഷങ്ങള്‍ മുമ്പ്, മുണ്ട് മടക്കിയുടുത്ത് മോഹന്‍ലാല്‍, ഒപ്പം സുകുമാരനും മണിരത്‌നവും, ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 മെയ് 2021 (12:34 IST)

അച്ഛന്‍ സുകുമാരന്റെ ഓര്‍മ്മകളിലാണ് പൃഥ്വിരാജ്.37 വര്‍ഷങ്ങള്‍ മുമ്പ് 1984-ല്‍ 'ഉണരൂ' എന്ന സിനിമയിലെ ലൊക്കേഷന്‍ ചിത്രം നടന്‍ പങ്കുവെച്ചു. മണിരത്‌നം മലയാളത്തില്‍ ഒരുക്കിയ ഈ സിനിമയില്‍ മോഹന്‍ലാലും സുകുമാരനും ആണ് പ്രധാനകഥാപാത്രങ്ങളായി പുതിയത്.

'ലാലേട്ടന്‍, അച്ചന്‍, മണിരത്‌നം സാര്‍, രവി എട്ടന്‍ (രവി. കെ. ചന്ദ്രന്‍), ഉണരൂവിന്റെ (1984) സെറ്റുകളില്‍'- പൃഥ്വിരാജ് കുറിച്ചു.

മണിരത്നത്തിനും സമീപത്തായാണ് സുകുമാരനെ കാണാനാകുന്നത്. മോഹന്‍ലാല്‍ അഭിനയിക്കാനായി തയ്യാറായി നില്‍ക്കുന്നതും കാണാം. ഒരു തൊഴിലാളി നേതാവിന്റെ വേഷത്തില്‍ ജനാര്‍ദ്ദനനും അഭിനയിച്ചിരുന്നു. ഫോട്ടോ അയച്ചു തന്ന രവി കെ ചന്ദ്രന് നന്ദി പറയുവാനും പൃഥ്വിരാജ് മറന്നില്ല.
37 വര്‍ഷങ്ങള്‍ മുമ്പ്, മുണ്ട് മടക്കിയുടുത്ത് മോഹന്‍ലാല്‍, ഒപ്പം സുകുമാരനും മണിരത്‌നവും, ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :