1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Resorcio Annamithra Project

കോലഴി ചിന്മയ വിദ്യാലയത്തിൽ 'റിസോഴ്സിയോ അന്നമിത്ര' പദ്ധതിക്ക് തുടക്കമായി

Resorcio Annamithra Project
വിശപ്പുരഹിത സമൂഹം എന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പദ്ധതിയെ അടിസ്ഥാനമാക്കി വിദ്യാർഥികളിൽ നൈപുണ്യവികസനവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനായി റിസോഴ്സിയോ നടപ്പിലാക്കിവരുന്ന 'അന്നമിത്ര' പദ്ധതിക്ക് കോലഴി ചിന്മയ വിദ്യാലയത്തിൽ തുടക്കമായി. വിവിധ സ്‌കൂളുകളിൽ 'റിസോഴ്‌സിയൊ' സ്റ്റാർട്ടപ്പ് നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഇത് ആരംഭിച്ചിരിക്കുന്നത്.
 
ഇതിനായി ഓരോ വിദ്യാർത്ഥിയും 'ഒരു പച്ചക്കറി തൈ' വളർത്തി ഭക്ഷണം ഉത്പാദിപ്പിക്കുക, അതോടൊപ്പം സ്‌കൂളിൽ വിപുലമായ പച്ചക്കറിത്തോട്ടം ഒരുക്കുക എന്നിങ്ങനെ രണ്ടു വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്തുന്നത്.  സ്‌കൂളിലേക്ക് രണ്ടായിരത്തിൽ പരം വ്യത്യസ്തങ്ങളായ പച്ചക്കറി തൈകളും, സ്‌കൂളിൽ തോട്ടം ഒരുക്കുന്നതിനാവശ്യമായ കാർഷിക ഉപകാരണങ്ങളുമാണ് റിസോഴ്സിയോ നൽകിയിരിക്കുന്നത്.
 
പ്രിൻസിപ്പൽ എം. ബിനി, വൈസ് പ്രിൻസിപ്പൽ കെ. ബിന്ദുവിന് പച്ചക്കറി തൈ കൈമാറി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഫുഡ് ഹീറോസിന് പച്ചക്കറി തൈകൾ സമ്മാനിച്ചു. സീനിയർ എച്ച്.എം. പി. ജ്യോതി, എച്ച്.എം. കെ. മാധവദാസൻ, റിസോഴ്സിയോ പ്രൊജക്ട് കോർഡിനേറ്റർ വിധു മാർട്ടിൻ എന്നിവർ സന്നിഹിതരായിരുന്നു.
അടുത്ത ലേഖനം
സങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ ഒരുവയസ്സുകാരിയ്ക്ക് പുതുജീവൻ; ഗെറ്റോ കിഡ്‌സിലൂടെ ലോകമെങ്ങും നിറഞ്ഞ് കേരളവും രാജഗിരി ആശുപത്രിയും