പൃഥ്വിരാജ് മമ്മൂട്ടിയേയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി, ഞാൻ സാക്ഷിയാണ്: ഗുരുതര ആരോപണങ്ങളുമായി ദേവൻ

അഭിറാം മനോഹർ| Last Modified വെള്ളി, 28 മെയ് 2021 (15:07 IST)
ലക്ഷദ്വീപ് വിഷയത്തിൽ പിന്തുണയറിയിച്ച നടൻ പൃഥ്വിരാജിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടൻ ദേവൻ. സെലക്‌ടീവായി മാത്രം പൃഥ്വിരാജടക്കമുള്ള താരങ്ങൾ പ്രതികരിക്കുന്നതിന് പിന്നിൽ
ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും ഇവർക്ക് പിന്നിൽ അദൃശ്യരായ രാജ്യദ്രോഹികളാണെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു

അനർക്കലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മതതീവ്രവാദികൾ തടഞ്ഞപ്പോൾ ഷൂട്ടിംഗ് പെർമിഷൻ കൊടുത്ത ഭരണകൂടമാണ് മോദിയുടേത്. പൃഥ്വിരാജ് മരുഭൂമിയിൽ കിടന്നപ്പോൾ അവരെ സംരക്ഷിച്ചതും മോഡി സർക്കാരാണ്. എണ്ണിയാൽ തീരാത്ത ദുരന്തങ്ങൾ ഉണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത പൃഥ്വി അടക്കമുള്ളവർ സെലക്റ്റീവ് ആയി പ്രതികരിക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും ദേവൻ പറഞ്ഞു.

അതേസമയം നടി ബലാത്സംഗസംഭവത്തിൽ ആരോപിതനായ നടനെ പുറത്താക്കാൻ, പ്രഥ്വിരാജ്, മമ്മുട്ടിയെയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി സമ്മർദ്ദം ചെലുത്തിയതിന് താൻ ദൃക്‌സാക്ഷിയാണെന്നും സമാനമായ സാഹചര്യത്തിൽ മയക്കുമരുന്ന് കേസിൽ ഇപ്പോൾ ബാംഗ്ലൂര് ജയിലിൽ കഴിയുന്ന നടനെ സസ്‌പെൻഡ് ചെയ്യാൻ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ പൃഥ്വിരാജിന്റെ വീരശൂരനീതിന്യായ ശബ്ദം എവിടെപ്പോയെന്നും ദേവൻ ചോദിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :