1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Binu Pappu Old Photo With Mohanlal

സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മലയാളികളെ ഞെട്ടിച്ച നടനാണ് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഈ പയ്യന്‍

Binu Pappu
പല താരങ്ങളുടെയും കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഈ വര്‍ഷം തിയറ്ററുകളിലും ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തില്‍ മികച്ച വേഷം അവതരിപ്പിച്ച ഒരു നടന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇതൊരു താരപുത്രന്‍ കൂടിയാണ്. ആരാണ് എന്നല്ലേ ആലോചിക്കുന്നത്? 
 
നിരവധി സിനിമകളില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനാണ് കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ മകന്‍ ബിനു പപ്പുവും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഓപ്പറേഷന്‍ ജാവയിലെ സൈബര്‍ വിങ് ഉദ്യോഗസ്ഥനായി പ്രേക്ഷകരെ ഞെട്ടിച്ച ബിനുവാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍വച്ച് എടുത്ത ചിത്രമാണിത്. നിഷ്‌കളങ്ക മുഖത്തോടെ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ബിനുവിന്റെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
നേരത്തെ തിയറ്റുകളിലെത്തിയ മമ്മൂട്ടി ചിത്രം വണ്ണിലും ബിനു അഭിനയിച്ചിട്ടുണ്ട്. നിവിന്‍ പോളി ചിത്രം സഖാവിലൂടെയാണ് ബിനു മലയാള സിനിമാരംഗത്ത് സജീവമായത്. 
 
അടുത്ത ലേഖനം
പാര്‍വതിക്കൊപ്പമുള്ള പഴുവിലും മമ്മൂട്ടിക്ക് ഇതേ ലുക്ക് ?