വിവാഹത്തിനു മുൻപ് അമ്മയാകണമെന്ന ആഗ്രഹത്താൽ രണ്ട് തവണ ഐവിഎഫ് നടത്തി: സ്വര ഭാസ്‌കർ
Swara Bhaskar
അമ്മയാകാനുള്ള ആഗ്രഹം
ജീവിതത്തിൽ വിവാഹം സംഭവിക്കുമോ എന്ന് സംശയമുണ്ടായിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു. വിവാഹത്തിന് സാധ്യതയില്ലെന്ന് തോന്നിയതോടെ അമ്മയാകാനുള്ള ആഗ്രഹം നിറവേറ്റാൻ വിദഗ്ധ ചികിത്സയ്ക്ക് വിധേയയായി. അമ്മയാകാനുള്ള ആഗ്രഹം സ്വാഭാവികമായി നടക്കുന്നത് വരെ ക്ഷമിക്കാനുള്ള മനസുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിവാഹത്തിനായി കാത്തിരിക്കാതെ സ്വന്തം തീരുമാനപ്രകാരം അമ്മയാവാൻ ഒരുങ്ങുകയായിരുന്നു. ഐവിഎഫ് വഴി ഗർഭധാരണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ആദ്യമായി സംസാരിച്ചത് മാതാപിതാക്കളോട് തന്നെയായിരുന്നുവെന്നും സ്വര പറയുന്നു.
രണ്ട് തവണ ഐവിഎഫിന് വിധേയയായി
ഐവിഎഫ് വഴി അമ്മയാകാൻ പോകുന്ന കാര്യം ആദ്യം മാതാപിതാക്കളെയാണ് താൻ അറിയിച്ചതെന്ന് സ്വര പറയുന്നു. മാതാപിതാക്കൾക്ക് തന്റെ തീരുമാനവുമായി പൊരുത്തപ്പെടാൻ അൽപം സമയം വേണ്ടിവന്നു. എന്നാൽ സ്വര അത്ര ആത്മാർഥമായി ആഗ്രഹിക്കുന്ന കാര്യമാണിതെന്ന് തിരിച്ചറിഞ്ഞപ്പോൾ പൂർണ പിന്തുണയുമായി അവർ ഒപ്പം നിൽക്കുകയും ചെയ്തു. ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇത്തരമൊരു തീരുമാനമെടുത്ത് ജീവിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് മുന്നറിയിപ്പും നൽകി. ഒടുവിൽ വീട്ടുകാരുടെ കൂടെ പിന്തുണയോടെ രണ്ട് തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായി. രണ്ടു തവണയാണ് അജ്ഞാത ദാതാവിലൂടെ ഗർഭം ധരിക്കാൻ ശ്രമം നടത്തിയത്. എന്നാൽ അവ രണ്ടും പരാജയപ്പെടുകയായിരുന്നു.
വിവാഹം
വിവാഹം സംഭവിക്കില്ലെന്ന് തോന്നിയിരുന്ന സമയത്താണ് സ്വരയുടെ ജീവിതത്തിലേക്ക് ഫഹദ് അഹമ്മദ് കടന്നുവരുന്നത്. 2020 ൽ ന്യൂഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് സ്വരയും ഫഹദും കണ്ടുമുട്ടിയത്. അവിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 2023 ലാണ് ഔദ്യോഗികമായി വിവാഹം രേഖപ്പെടുത്തിയത്. അതേ വർഷം തന്നെ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറക്കുകയും ചെയ്തു. Also Read: 'ജനങ്ങളിൽ വെറുപ്പ് തുടങ്ങി, ഭരണം മോശം'; സതീശനെതിരെ കോൺഗ്രസിൽ കലാപക്കൊടി
